
ന്യൂഡല്‍ഹി : ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിങ്സും നേര്‍ക്കുനേര്‍ ഇറങ്ങുന്നു . ആവേശപ്പോരാട്ടം രാത്രി 7.30ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍.അവസാന അഞ്ചുമത്സരത്തില്‍ നാലിലും ജയിച്ച ഹൈദരാബാദ് മികച്ച പ്രതീക്ഷയിലാണ്. പക്ഷെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റു.
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്കിഷന്, ഹെന്റിച്ച് ക്ലാസന് തുടങ്ങിയവരുടെ ബാറ്റിങ് മികവാണ് ഹൈദാരാബാദിന്റെ പ്രതീക്ഷ. പാറ്റ് കമിന്‍സിന്റെ സാന്നിധ്യം കൂടിയായതോടെ ഹൈദരാബാദ് നിറഞ്ഞ പ്രതീക്ഷയിലാണ്. ബൗളിങ്ങില്‍ പാറ്റ് കമിന്‍സും പ്രഫുല്‍ ഹിംഗെയും ഇഷാന് മലിംഗയും സാകിബ് ഹുസൈനുമെല്ലാം തിളങ്ങുമെന്നതാണ് സണ്‍റൈസേഴ്സിന്റെ പ്രതീക്ഷ. കൊല്‍ക്കത്തയ്ക്കെതിരെ ഹൈദരാബാദിലെ മത്സരത്തില്‍ ബൗളര്‍മാരും അടി വാങ്ങിയതാണ് തോല്‍വിയിലെത്തിച്ചത്.
പ്ലേ ഓഫിലേക്കുള്ള പോരാട്ടം കടുക്കവെ പഞ്ചാബിന് ആശങ്കയാവുന്ന തോൽവിയാണിത്. ഇപ്പോഴും പോയിന്റ് പട്ടികയിൽ പഞ്ചാബ് തലപ്പത്താണുള്ളത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 13 പോയിന്റാണ് പഞ്ചാബിനുള്ളത്. ഏഴ് മത്സരങ്ങളിൽ പഞ്ചാബ് തോൽവി അറിഞ്ഞിരുന്നില്ല. ആറ് മത്സരങ്ങൾ ജയിച്ചപ്പോൾ ഒരു മത്സരത്തിന് ഫലം ഇല്ലാതെ പോയി. അവസാന രണ്ട് മത്സരങ്ങൾ പഞ്ചാബ് തോറ്റത് ടീമിന്റെ ദൗർബല്യം തുറന്ന് കാട്ടുന്നതാണ്.
അവസാന രണ്ടുമത്സരവും ടീം തോറ്റു. രാജസ്ഥാന് റോയല്‍സിനോടും ഗുജറാത്ത് ടൈറ്റന്‍സിനോടുമാണ് തോറ്റത്. ശ്രേയസ് അയ്യരുടെ കീഴില്‍ ടീം ഇന്നത്തെ മത്സരത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഭ്സിമ്രാന് സിങ്, പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കനോലി, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. കഴിഞ്ഞമത്സരത്തില്‍ യുസ്വേന്ദ്ര ചാഹല്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവരുടെ ബൗളിങ് മികവും ടീമിന് ഗുണമാകും.





