മീററ്റ്: അസുഖബാധിതയായി മരിച്ച മകളുടെ മൃതദേഹം മാസങ്ങളോളം വീട്ടിൽ സൂക്ഷിച്ച 72 കാരനെ പൊലീസ് അറസ്റ്റുചെയ്തു. മീററ്റിലെ സദർ ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തെലി മൊഹല്ല നിവാസിയായ ഉദയ്ഭാനു ബിശ്വാസാണ് പിടിയിലായത്.
നാല് മാസത്തോളം 35 കാരിയായ മകൾ പ്രിയങ്കയുടെ മൃതദേഹം ഇയാൾ അടച്ചിട്ട മുറിയിൽ സൂക്ഷിച്ചു. വീട്ടിൽ നിന്ന് അസഹനീയമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നൽകിയ പരാതിയിലാണ് സംഭവം പുറത്തറിയുന്നത്. മരണാനന്തര ചടങ്ങുകൾ നടത്താതെ ഇയാൾ മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. ദുർഗന്ധം പുറത്തറിയാതിരിക്കാൻ പെർഫ്യൂമുകൾ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു.
മൃതദേഹം കണ്ടെത്തുമ്പോൾ അസ്ഥികൂടമായിക്കഴിഞ്ഞിരുന്നു. 2025 ഡിസംബർ ഒന്നിന് പ്രിയങ്ക രോഗബാധിതയായി മരിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
ബംഗാൾ സ്വദേശിയായ ബിശ്വാസ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ഇയാളെ സർദാർ വല്ലഭായ് പട്ടേൽ മെഡിക്കൽ കോളേജിൽ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Comments