
ബോളിവുഡ് താരം അക്ഷയ് കുമാര്‍ നേത്രശസ്ത്രക്രിയയ്ക്ക് വിധേയനായി. ബുധനാഴ്ച രാവിലെ മുംബൈയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കുറച്ചുകാലത്തേക്ക് നടന് വിശ്രമത്തിലായിരിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
വിദ്യ ബാലനും ,അക്ഷയ് കുമാറും പ്രധാനവേഷത്തിലെത്തുന്ന രാം ഔര്‍ ശ്യാം എന്ന അനീസ് ബസ്മി ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയാക്കി മുംബൈയില്‍ തിരിച്ചെത്തിയ ശേഷമാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തില്‍ മറയൂരില്‍ ഉള്‍പ്പെടെയാണ് ചിത്രീകരിച്ചത്. കേരളത്തില്‍ മൊത്തം 15 ദിവസത്തെ ഷൂട്ടിങ്ങുണ്ടായിരുന്നു.
റാഷി ഖന്നയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. 15 വര്‍ഷത്തിനു ശേഷം അക്ഷയ് കുമാറും അനീസ് ബസ്മിയും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വര്‍ഷങ്ങളുടെ ഇഷവേളയ്ക്കു ശേഷമാണ് വിദ്യാബാലനും അക്ഷയ് കുമാറും ഒന്നിക്കുന്നത്.
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ലായാണ് അക്ഷയ് കുമാറിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.






