
കൊച്ചി: പത്തുവര്‍ഷമായി വിദേശരാജ്യങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങുമ്പോള്‍ പിടികൂടി. ലുക്ക് ഔട്ട് നോട്ടീസ് പ്രഖ്യാപിച്ചിരുന്ന തൃപ്പൂണിത്തുറ സ്വാസ് അപാര്‍ട്‌മെന്റ് രാഗേഷ് രാമചന്ദ്രനാണ്(40) ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയില്‍ ആയത്. പ്രതിയെ ഉടന്‍ നെടുമ്പാശേരി പോലീസിന് കൈമാറി.
തെലുങ്കാനയിലും തിരുവനന്തപുരം പേട്ടയിലും വഞ്ചനാകേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ടായിരുന്നു. പോലീസ് കേസ് എടുത്തതോടെ രാഗേഷ് വിദേശത്തേക്ക് മുങ്ങുകയായിരുന്നു. അതിനിടയില്‍ വിദേശത്തുനിന്ന് രണ്ടുതവണ ഇതിനു മുമ്പ് വന്നിരുന്നുവെങ്കിലും പിടികൂടപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരേ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതിയെ കേസ് നിലനില്‍ക്കുന്ന തിരുവനന്തരപുരത്തേക്ക് കൈമാറി. ഇയാളെ തെലങ്കാനയില്‍ എത്തിച്ചും തെളിവുകള്‍ ശേഖരിക്കും.






