
മലയാളം, തമിഴ് ചലച്ചിത്ര മേഖലകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച നടിയാണ് ശാന്തി കൃഷ്ണ. ഇപ്പോള്‍ ജീവിതത്തിലെ ഒരു വലിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. മകള്‍ മിതാലിയുടെ ഗ്രാജുവേഷന് ചടങ്ങില്‍ നിന്നുളള ചിത്രങ്ങളും കുറിപ്പുമാണ് ശാന്തി കൃഷ്ണ പങ്കുവച്ചത്.
യു.എസ്.എയിലെ റോച്ചസ്റ്റര്‍ ആര് ഐ ടിയില്‍ നിന്നുമാണ് മിതാലി ഗ്രാജുവേഷന് നേടിയത്. മകളെ കുറിച്ച് അഭിമാനം മാത്രമെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം കുറിച്ചത്.
1976ല്‍ ' ഹോമകുണ്ഡം' എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടായിരുന്നു ശാന്തികൃഷ്ണയുടെ തുടക്കമെങ്കിലും ആ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് 1981ല്‍ ഭരതന് സംവിധാനം ചെയ്ത ' നിദ്ര' എന്ന ചിത്രമാണ് ശാന്തികൃഷ്ണയെ ശ്രദ്ധേയ ആക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
1977ല്‍ അഭിനയത്തോട് വിട പറഞ്ഞു പോയ ശാന്തികൃഷ്ണ പിന്നീട് 2017ല്‍ പുറത്തിറങ്ങിയ ' ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. തുടര്‍ന്ന് അരവിന്ദന്റെ അതിഥികള്‍, എന്റെ ഉമ്മാന്റെ പേര്, വിജയ് സൂപ്പറും പൗര്‍ണമിയും, കിംഗ് ഓഫ് കൊത്ത, പാലും പഴവും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശാന്തി കൃഷ്ണ അഭിനയിച്ചു.






