
പത്തനംതിട്ട: താമര ഇനങ്ങളായ മയൂരി, പനിനീര് എന്നിവയ്ക്ക് ഭാരത സര്‍ക്കാരിന്റെ സസ്യ ഇന സംരക്ഷണവും കര്‍ഷക അവകാശ അതോറിറ്റിയുടെ രജിസ്ട്രേഷന് നേടി തിരുവല്ല സ്വദേശി കെ.വി അജിത. പുതിയ സസ്യ ഇനങ്ങള്‍ വികസിപ്പിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും സ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കും അവകാശ സംരക്ഷണം നല്കുന്നതിനോടൊപ്പം കര്‍ഷകരുടെ പരമ്പരാഗത അവകാശങ്ങളും സംരക്ഷിക്കുന്നതാണ് ഈ നിയമത്തിന്റെ പ്രധാനലക്ഷ്യം. മയൂരി, പനിനീര് കൂടാതെ മറ്റ് 15 വ്യത്യ്സത താമര ഇനങ്ങളും അജിതയുടെ ശേഖരത്തിലുണ്ട്.
മയൂരി ഇനത്തിന് ''ഞ്ഞട്ട/2024/0365 എന്ന രജിസ്ട്രേഷന് നമ്പറും പനിനീര് റോസ് ഇനത്തിന് ''ഞ്ഞട്ട/2024/0364 എന്ന രജിസ്ട്രേഷന് നമ്പരുമാണ് അനുവദിച്ചിരിക്കുന്നത്. രജിസ്ട്രേഷന് 2026 ഏപ്രില്‍ 6 മുതല്‍ പ്രാബല്യത്തില്‍ വന്നു. പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് അജിതക്ക് അവാര്‍ഡ് ലഭ്യമായത്. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസേര്‍ച്ച് ബംഗളൂരിവിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സുമംഗലയുടെ നേതൃത്തിലാണ് രൂപഭേദഗുണങ്ങള് കണ്ടെത്തിയത്. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സബ്ജകറ്റ് മാറ്റര്‍ സ്പെഷ്യിലിസ്റ്റ് ഡോ. സിന്ധു സദാനന്ദന്റെ നേതൃത്വത്തിലാണ് വിവരശേഖരണവും രോഖപ്പെടുത്തലും നടത്തിയത്.
ചെളിയില്‍ വളര്‍ന്ന് അതിനുമുകളിലേക്ക് പൂക്കുന്ന താമര ശുദ്ധിയുടെയും ആത്മീയ ഉന്നമനത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. അജിത വികസിപ്പിച്ച മയൂരി ഇനം കടും പിങ്ക് നിറത്തിലുള്ള കിണ്ണാകൃതിയിലുള്ള പൂക്കളും ചെറുതായ വലിപ്പവും കൊണ്ടു പ്രത്യേക ശ്രദ്ധേയമാണ്. ചെറിയ കണ്ടെയ്നറുകളിലും കുളങ്ങളിലുമുള്ള കൃഷിക്ക് ഇത് അനുയോജ്യമാണ്. പനിനീര് ഇനം നിരവധി ദളങ്ങളുള്ള മൃദുവായ പിങ്ക് നിറത്തിലുള്ള പൂക്കളും മനോഹരമായ സുഗന്ധവുമുള്ളതാണ്. അലങ്കാര ജലതോട്ടങ്ങളില് ഈ ഇനം മികച്ച ദൃശ്യസൗന്ദര്യം നല്കുന്നു.
കോട്ടയത്ത് നടന്ന ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ വാര്‍ഷിക സോണല്‍ ശിലപ്ശാലയില് ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. രജ്ബീര്‍ സിങ്ങ് അവാര്‍ഡ് സമ്മാനിച്ചു. താമര ഇനങ്ങള്‍ വികസിപ്പിക്കുന്നതിനും, വിവിധ ഇനം താമര വളര്‍ത്തുന്നതിനുമുള്ള അജിതയുടെ ഈ പ്രത്യേക താലപര്യത്തിന് പിന്തുണയുമായി ഭര്‍ത്താവ് ആര് പ്രദീപ് കുമാറും മകന് പ്രജിത്തും കൂടെയുണ്ട്. പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക പിന്തുണയോടെ ഈ ഇനങ്ങള്ക്ക ലഭിച്ച ഈ അംഗീകാരം, അലങ്കാര കൃഷിയില്‍ പുതിയ സാധ്യതകള്‍ തുറക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് അധിക വരുമാന മാര്‍ഗങ്ങളും സൃഷ്ടിക്കുമെന്ന് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ. സി.പി. റോബര്‍ട്ട അറിയിച്ചു.






