
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയന്. നടി ഉര്‍വശിയാണ് മനോജിന്റെ ആദ്യ ഭാര്യ. ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതര്‍ ആയത്. എന്നാല്‍ നാളുകള്‍ക്ക് ശേഷം ഇരുവരും ബന്ധം വേര്‍പെടുത്തുകയും ചെയ്തു. കുഞ്ഞാറ്റ എന്ന തേജാലക്ഷ്മിയാണ് ഇവരുടെ മകള്‍.
2011ലാണ് മനോജ് കെ. ജയന് ആശയെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് അമൃത് എന്നൊരു മകനുണ്ട്. ഇപ്പോള്‍ ആശയുടെ ജന്മദിനത്തില് കുഞ്ഞാറ്റ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് തേജാലക്ഷ്മി പങ്കുവച്ച പോസ്റ്റ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
'' ജന്മദിനാശംസകള് അമ്മേ. ഏറ്റവും ദയയുള്ള മനസ്സിനും, അകവും പുറവും ഒരുപോലെ സുന്ദരമായ എന്റെ പ്രിയപ്പെട്ടവള്‍ക്കും. സത്യമായിട്ടും നിങ്ങളെപ്പോലെ മറ്റാരുമില്ല. നിങ്ങള്‍ എത്തുന്ന ഓരോ ഇടവും സന്തോഷം നല്കുന്നു, ചുറ്റുമുള്ളവര്‍ക്ക് സ്നേഹം നല്കാന് നിങ്ങള്‍ക്ക് പ്രത്യേകിച്ച് പരിശ്രമമൊന്നും വേണ്ട. വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയുന്നതിലും അപ്പുറം ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. അല്ലെങ്കില്‍, അമി ചെറുപ്പത്തില്‍ പറയുമായിരുന്നപോലെ '' I love you x 100 x 1000 x 10000''.
എന്റെ ആശ്വാസമായതിനും, എന്റെ സമാധാനമായതിനും, എന്റെ വീടും കരുത്തുമായതിനും നന്ദി. ജീവിതത്തിലെ എനിക്ക് അറിഞ്ഞുകൂടാത്ത ചെറിയ കാര്യങ്ങള്‍ പോലും പഠിപ്പിച്ചു തന്നതിനും, ഇന്ന് ഞാന്‍ ആരാണോ അത് രൂപപ്പെടുത്തിയതിനും നന്ദി.നിങ്ങളെ കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു മക്കളേ...ഒരിക്കല്‍ കൂടി ജന്മദിനാശംസകള്. ഉമ്മ ഉമ്മ'' , എന്നാണ് കുഞ്ഞാറ്റയുടെ കുറിപ്പ്. അമ്മയ്ക്കൊപ്പമുളള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
തേജാലക്ഷ്മി പങ്കുവച്ച പോസ്റ്റിനു താഴെ മനോജ് കെ. ജയന് കുറിച്ച കമന്റും ശ്രദ്ധ നേടുകയാണ്. '' എന്റെ ആശയ്ക്ക് ഞാനൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇടുന്നതിലും എത്രയോ അര്‍ത്ഥവത്താണ് കുഞ്ഞാറ്റ നിനക്ക് വേണ്ടി ഈ പോസ്റ്റിട്ടത്, അതിലെ ഓരോ വാക്കുകളും Greatful ആണ്. അത് കണ്ട് എന്റെ കണ്ണും മനസ്സും നിറഞ്ഞു. എന്നും എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ. നിന്നെ ഞാന്‍ സ്നേഹിക്കുന്നു പ്രിയപ്പെട്ടവളേ. ജന്മദിനാശംസകള് എന്റെ പ്രിയ സുഹൃത്തേ... എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് നേരുന്നു'', എന്നായിരുന്നു മനോജ് കെ. ജയന്റെ വാക്കുകള്‍.






