
വി ഡി സതീശൻ മുഖ്യമന്ത്രി ആകാനായി ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ . യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് വഴിപാടുകൾ ബുക്ക് ചെയ്തത്. ഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നിവ ഉൾപ്പെടെയുള്ള വഴിപാടുകളാണ് നടത്തിയത്. 955 രൂപയാണ് ഇതിനായി ക്ഷേത്രത്തിൽ അടച്ചത്.
വി ഡി സതീശനെ അനുകൂലിക്കുന്ന പ്രവർത്തകരുടെ ഭാഗത്ത് നിന്നും നിരവധി ഫ്ലക്സുകളും ഉയരുന്നുണ്ട്. വിവിധ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ വ്യക്തികൾ പ്രത്യേക പൂജകൾ നടത്തുന്നതിനാൽ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രം മുമ്പും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.






