
മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ് തോല്‍വിയില്‍ പ്രതികരിച്ചു ടി കെ ഹംസ. കാലോചിതമായ പ്രശ്നങ്ങളില്‍ പ്രവര്‍ത്തിച്ച് സിപിഐഎം തിരിച്ചുവരുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് ടി കെ ഹംസ. ഒരു ആശയത്തിന്റെ അടിസ്ഥാനത്തില്‍ നില്ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം .35 വര്‍ഷം ഭരണം നടത്തിയ ബംഗാളില്‍ ഒരു സീറ്റ് മാത്രമാണ് ഇപ്പോള്‍ ഉളളത്. ത്രിപുരയില്‍ സീറ്റ് തന്നെ ഇല്ല. ബംഗാള്‍ പോലെയാകുമോ പാര്‍ട്ടിയെന്ന് പറയാന്‍ കഴിയില്ല. ധീരമായി മുന്നോട്ടുപോകുമെന്നും ടി കെ ഹംസ പറഞ്ഞു.
'കോലീബി സഖ്യവും ജമാഅത്തെ ഇസ്ലാമി പിന്തുണയുമാണ് യുഡിഎഫിനെ അധികാരത്തില്‍ എത്തിച്ചത്. ഭരണത്തിന്റെ ഗുണദോഷം നോക്കിയല്ല തെരഞ്ഞെടുപ്പില്‍ വോട്ട് വരാറുളളതെന്നും യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ഒരുമിച്ച തെരഞ്ഞെടുപ്പാണിതെന്നും ടി കെ ഹംസ പറഞ്ഞു.
മൂന്നാം പിണറായി സര്‍ക്കാര്‍ വന്നാല്‍ ഒരിക്കലും കമ്മ്യൂണിസ്റ്റുകാരെ മാറ്റാന്‍ കഴിയില്ലെന്ന പ്രചാരണം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു .പാര്‍ട്ടിക്കുളളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ ഇരുന്നത് തോല്‍വിയുടെ കാരണമാണ് . പിണറായി വിജയനെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് അവര്‍ നോക്കുന്നത്. അങ്ങനെ ഒരു ആലോചന തന്നെ പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല'- ടി കെ ഹംസ കൂട്ടിച്ചേര്‍ത്തു.






