
തിരുവനന്തപുരം: ഇക്കൊല്ലം ജനുവരി 1 മുതല്‍ ഏപ്രില്‍ 25 വരെ സംസ്ഥാനത്ത് ജനവാസമേഖലയില്‍നിന്നു പിടികൂടിയത് 6,566 പാമ്പുകളെ. കൂടുതലും മൂര്‍ഖനും അണലിയും ചേരയും. പാമ്പുകളെ പിടിക്കാന്‍ സഹായം തേടി വനം വകുപ്പിനെ ബന്ധപ്പെടുന്നവരുടെ എണ്ണം രണ്ടാഴ്ചയ്ക്കിടെ കൂടി. മാസം ശരാശരി 2,200 കോളുകള്‍ സര്‍പ്പ ആപ്പിലും വൊളന്റിയര്‍മാരുടെ മൊബൈലിലുമായി വന്നിരുന്നത് രണ്ടാഴ്ചയ്ക്കിടെ 3000 ആയി. പാമ്പുകളുടെ സംരക്ഷണവും ബോധവല്‍ക്കരണവും ലക്ഷ്യമിട്ട് വനം വകുപ്പ് 2021 ജനുവരിയില്‍ രൂപം നല്കിയ സര്‍പ്പ ആപ്പില്‍ (സ്നേക് അവെയര്‍നസ് റെസ്ക്യു ആന്‍ഡ് പ്രൊട്ടക്ഷന്‍) വനം ഉദ്യോഗസ്ഥരടക്കം പരിശീലനം ലഭിച്ച 3,600 വൊളന്റിയര്‍മാരാണുള്ളത്.
പിടിച്ച പാമ്പുകള്‍ 5 വര്‍ഷത്തിനിടെ പിടികൂടിയ പാമ്പുകളുടെ എണ്ണം. 2021 - 6,667 2022 - 10,282 2023 - 13,085 2024 - 17,072 2025 - 23,802






