
ഇന്ത്യന്‍ നഗരങ്ങളിലെ പ്രധാന വെല്ലുവിളികളിലൊന്നാണ് പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍. എന്നാല്‍ ഇപ്പോഴിതാ ഇത് തടയാന്‍ തികച്ചും വ്യത്യസ്തവും മനഃശാസ്ത്രപരവുമായ ഒരു പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൈസൂരു സിറ്റി കോര്പ്പറേഷന്. ഇതിനായി മെസൂരുവിലെ ഏറ്റവും തിരക്കേറിയ സബര്‍ബന്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഭിത്തിയില്‍ അധികൃതര്‍ കണ്ണാടി മതില് സ്ഥാപിച്ചിരിക്കുകയാണ്. നിരന്തരം വൃത്തിയാക്കിയിട്ടും ആളുകള്‍ പതിവായി മൂത്രമൊഴിച്ചിരുന്ന ഈ പ്രദേശം വൃത്തികേടാകുന്നത് തടയാന്‍ മറ്റു വഴികളില്ലാതെ വന്നതോടെയാണ് ഈ 'കണ്ണാടി വിദ്യ' പ്രയോഗിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
തിളക്കമുള്ള സ്റ്റീല്‍ ഷീറ്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ കണ്ണാടിക്ക് മുന്നില്‍ നില്ക്കുമ്പോള് സ്വന്തം പ്രതിബിംബം തന്നെ കാണേണ്ടി വരും എന്നതാണ് ഇതിന്റെ പ്രത്യേകത. പൊതുസ്ഥലത്ത് മോശം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ സ്വന്തം മുഖം തന്നെ അഭിമുഖീകരിക്കേണ്ടി വരുന്നത് ആളുകളില്‍ ലജ്ജയും കുറ്റബോധവും ഉണ്ടാക്കുമെന്നും, ഇത് അവരെ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നുമാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. പിഴ ഈടാക്കുന്നതിനേക്കാള്‍ ഫലപ്രദമായി ജനങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ ഈ മനഃശാസ്ത്രപരമായ നീക്കത്തിന് കഴിയുമെന്ന് നഗരസഭ കരുതുന്നു.
സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി നടപ്പിലാക്കിയ ഈ നൂതന പദ്ധതി ഇതിനോടകം തന്നെ വലിയ വിജയമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഈ കണ്ണാടികള്‍ സ്ഥാപിച്ചതോടെ പ്രദേശം കൂടുതല്‍ വൃത്തിയുള്ളതായി മാറി. കുറഞ്ഞ ചിലവില്‍ നടപ്പിലാക്കാവുന്ന ഈ മാതൃക മറ്റ് നഗരങ്ങളിലെ ശുചിത്വ പ്രശ്നങ്ങള്‍ പരിഹരിക്കാനും മികച്ചൊരു പരിഹാരമായി മാറിയേക്കാം. മൈസൂരു നഗരസഭയുടെ ഈ ക്രിയാത്മകമായ ഇടപെടലിന് വലിയ രീതിയിലുള്ള പ്രശംസയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
iTHINK:An innovative solution this by the #MysuruCityCorporation!PROBLEM STATEMENT:How to stop urination on a public wall?At a very popular urination spot!Every city has one!CITY SOLUTION:A mirror finish wall at the Suburban Bus Stand!Nice! #uriNATION #SuSu #SuSuProblem #Mysuru pic.twitter.com/hBAXpFIBwr
— Harish Bijoor (@harishbijoor) May 6, 2026






