
കാനഡയിലേക്ക് ഇന്ത്യക്കാരുടെ കുടിയേറ്റം വര്‍ദ്ധിക്കുന്നതിനെച്ചൊല്ലി വലിയ രീതിയിലുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഇന്ത്യക്കാരെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു കനേഡിയന്‍ യുവാവ്. ടൈസണ്‍ ഹോക്ക്‌ലി എന്ന പതിനെട്ടുകാരന്‍ തന്റെ എക്‌സ് പേജില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. കാനഡയില്‍ ഇനിയും കൂടുതല്‍ ഇന്ത്യക്കാര്‍ ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഈ യുവാവ് വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
തനിക്കുണ്ടായ ഒരു വ്യക്തിപരമായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ടൈസണ്‍ ഇന്ത്യക്കാരെ പ്രകീര്‍ത്തിച്ചത്. ഒരിക്കല്‍ ഒരു ഹോട്ടല്‍ മുറിയുടെ കീ കാര്‍ഡ് കൃത്യമായി ഉപയോഗിക്കാന്‍ അറിയാതെ താന്‍ പുറത്തു നില്‍ക്കേണ്ടി വന്നെന്നും, ഇതുകണ്ട് അവിടെയുണ്ടായിരുന്ന ഒരു ഇന്ത്യക്കാരന്‍ തന്നെ മുറി തുറക്കാന്‍ സഹായിച്ചെന്നുമാണ് യുവാവ് പറയുന്നത്. ഇന്ത്യക്കാര്‍ വളരെ നല്ലവരും അതീവ ബുദ്ധിശാലികളുമാണെന്ന് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഹോക്ക്‌ലി കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍നെറ്റില്‍ അതിവേഗം പ്രചരിച്ച ഈ വീഡിയോയ്ക്ക് താഴെ അനുകൂലമായ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. 'നിങ്ങള്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്', 'എന്റെ അയല്‍വാസികളില്‍ ചിലര്‍ ഇന്ത്യക്കാരാണ്, അവര്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുന്നവരാണ്' എന്നിങ്ങനെ പോകുന്നതാണ് ആളുകളുടെ കമന്റുകള്‍. കാനഡയിലെ കുടിയേറ്റത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന സമയത്തും, ഇന്ത്യക്കാരുടെ നന്മയെയും സഹായിക്കാനുള്ള മനസ്സിനെയും സാക്ഷ്യപ്പെടുത്തുന്നതാണ് ഈ വൈറല്‍ വീഡിയോ.
I just got saved by an Indian guy.
This is why we need MORE Indians in Canada. 🇨🇦 pic.twitter.com/qWGdgvemdK— Tyson Hockley (@HockleyTyson) May 20, 2026






