
റായ്പുര്‍: നിലവിലെ ചാമ്പ്യന്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ ബാറ്റിങ് തകര്‍ച്ച മറികടന്ന് മുംബൈ ഇന്ത്യന്സ്്്.
ആദ്യ, ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റിന് 166 റണ്ണെടുത്തു. 42 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 57 റണ്ണെടുത്ത തിലക് വര്‍മയാണു മുംബൈ ഇന്നിങ്സിനു കരുത്തായത്. നമന്‍ ധിര്‍ 32 പന്തില്‍ രണ്ട് സിക്സറും അഞ്ച് ഫോറുമടക്കം 47 റണ്ണെടുത്തു. ഓപ്പണര്‍ രോഹിത് ശര്‍മയാണ് (10 പന്തില്‍ രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 22) പൊരുതാന്‍ ശ്രമിച്ച മറ്റൊരു ബാറ്റര്‍. റായ്പുരില്‍ ടോസ് നേടിയ ആര്.സി.ബി. നായകന് രജത് പാടീദാര്‍ മുംബൈയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണു മുംബൈയെ നയിച്ചത്. നാല് ഓവറില്‍ 23 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് ആര്.സി.ബിയെ തകര്‍ത്തത്. റയാന് റികല്‍ടണ്‍ (രണ്ട്), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് (0), തിലക് വര്‍മ എന്നിവരെയാണു ഭുവി വീഴ്ത്തിയത്. ജോഷ് ഹാസില്‍വുഡ്, രസിഖ് സലാം, റൊമാരിയോ ഷെപ്പേഡ് എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.





