
അമ്മയായതിനു ശേഷമുളള ആദ്യത്തെ മാതൃദിനം ആഘോഷമാക്കി നടി കിയാര അദ്വാനി. ഭര്‍ത്താവും നടനുമായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ സര്‍പ്രൈസ് പാചകവും മകള്‍ സരായയുടെ സാന്നിധ്യവുമാണ് കിയാരയുടെ ദിനം അവിസ്മരണീയമാക്കിയത്. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും കിയാര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രഭാതഭക്ഷണത്തിന് കിയാരയ്ക്കായി സിദ്ധാര്‍ഥ് ചോക്ലേറ്റ് പാന്‍കേക്കുകള്‍ തയാറാക്കി. പാന്‍ കേക്കില്‍ MOM എന്ന് മനോഹരമമായി എഴുതിയ ചിത്രവും സിദ്ധാര്‍ഥിന്റെ പാചക നൈപുണ്യവും ആരാധകര്‍ക്കിടയില്‍ ചര്ച്ചയാകവുകയാണ്. ആഘോഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് കുഞ്ഞ് സരായ അണിഞ്ഞ ടി ഷര്‍ട്ടിലെ വാചകങ്ങളാണ്.
ഇത് എന്റെ അമ്മയുടെ ആദ്യ മാതൃദിനമാണ്. (പി.എസ് ഞാന്‍ തന്നെയാണ് അമ്മയുടെ അമ്മാനം) എന്ന കുറിപ്പുളള ടി ഷര്‍ട്ട് അണിഞ്ഞ സയാരയുടെ ചിത്രവും ആരാധകരുടെ മനം കവര്‍ന്നു. അമ്മ ജെനീവീവ് അദ്വാനിക്കൊപ്പമുള്ള ചിത്രങ്ങളും കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ ആദ്യ മാതൃദിനം ഇത്രയും സ്പെഷ്യലാക്കിയതിന് സിദ്ധാര്‍ഥിനും മകള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് വൈകാരികമായ ഒരു കുറിപ്പും കിയാര പങ്കുവെച്ചിട്ടുണ്ട്. ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകളും താരം നേര്‍ന്നിട്ടുണ്ട്.
‘ഞങ്ങള്‍ ഞങ്ങളുടെ ആഘോഷങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്!എന്റെ ആദ്യത്തെ മാതൃദിനമായതുകൊണ്ട് തന്നെ ഈ വര്‍ഷം ഏറെ സവിശേഷമായിരുന്നു. എന്റെ ഭര്‍ത്താവ് തന്റെ പാചക നൈപുണ്യം കൊണ്ട് എന്നെ സര്‍പ്രൈസ് ചെയ്യാന്‍ തീരുമാനിച്ചു; പ്രഭാതഭക്ഷണത്തിന് ചോക്ലേറ്റ് പാന്‍കേക്കുകള്‍, സാരായൂവില് നിന്നുള്ള കൂടുതല്‍ ആലിംഗനങ്ങള്‍, പിന്നെ ഒരുപാട് കേക്കും..
അവിടെയുള്ള എല്ലാ അമ്മമാര്‍ക്കും-നിങ്ങളുടെ കുടുംബത്തിന് വേണ്ടി നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും നന്ദി. നിങ്ങള്‍ എല്ലാ ദിവസവും സ്നേഹിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു.എന്റെ കൊച്ചു മാലാഖയ്ക്ക്-എന്നെ നിന്റെ അമ്മയാക്കിയതിന് നിനക്ക് നന്ദി ,ഏവര്‍ക്കും മാതൃദിനാശംസകള്‍ ’കിയാര കുറിച്ചു.
2023 ഫെബ്രുവരിയില്‍ വിവാഹിതരായ സിദ്ധാര്‍ത്ഥും കിയാരയും 2025 ജൂലൈ 15-നാണ് തങ്ങളുടെ ആദ്യ കണ്മണിയെ വരവേറ്റത്. ജയ്സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. കിയാരയുടെ ഈ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.






