
ലക്നൗ: സ്കൂളിൽ മതപരമായ പ്രവർത്തനങ്ങൾ നിർബന്ധമാക്കാൻ ശ്രമിച്ച മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ സാംഭാൽ ജില്ലയിലുള്ള ഒരു പിഎം ശ്രീ സ്കൂളിലാണ് സംഭവം.
മെയ് ഏഴിന് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മറ്റു മതസ്ഥരായ കുട്ടികൾ തൊപ്പിയും ഹിജാബും ധരിക്കാൻ ആവശ്യപ്പെടുന്നതായിരുന്നു വീഡിയോ. വിദ്യാർത്ഥികളെ ഇസ്ലാമിക രീതിയിലുള്ള നമസ്കാരം പഠിപ്പിക്കാനും പ്രധാന അധ്യാപകൻ ഉൾപ്പെടെ രണ്ട് അധ്യാപകർ മുൻകൈയെടുത്തു.
അധ്യാപകർ മതപരമായ പ്രവർത്തനങ്ങൾ വഴി വിവേചനവും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമിച്ചു എന്ന പരാതി ഉയർന്നതിനെ തുടർന്ന് പ്രിൻസിപ്പൽ മുഹമ്മദ് അൻസാർ അഹമ്മദിനും അസിസ്റ്റന്റ് ടീച്ചർ മുഹമ്മദ് ഗുൽ ഇജാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആക്ടിംഗ് ഹെഡ്മാസ്റ്റർ വാലേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്, സ്കൂളിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ മേലധികാരികളെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ്.






