
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് വിജയ്യുടെ തമിഴക വെട്രി കഴകം സ്വന്തമാക്കിയത്. ദളപതി വിജയ് മുഖ്യമന്ത്രിയായതിന്റെ സന്തോഷത്തിലാണ് ആരാധകരും സഹപ്രവർത്തകരും. സിനിമാ ലോകത്തെ നിരവധി പേർ വിജയ്ക്ക് ആശംസകളറിയിച്ചു. എന്നാല്‍ അക്കൂട്ടത്തിൽ നിന്നും തികച്ചും വ്യത്യസ്തയായി നടി ജ്യോതിക വിജയ്ക്ക് ആശംസയറിയിച്ചില്ല.
ഒരുകാലത്ത് വിജയ് യുടെ പല ഹിറ്റ് സിനിമകളിലും ജ്യോതികയായിരുന്നു നായിക. അന്ന് മുതൽ വര്‍ഷങ്ങളായി അടുത്തറിയാവുന്ന ജ്യോതിക എന്തു കൊണ്ട് വിജയ്യ്ക്ക് ആശംസകളറിയിച്ചില്ല എന്നുള്ളത് ചർച്ചകളിൽ നിറയുന്നുണ്ട്. ഇവർ തമ്മിൽ അകൽച്ചയോ പിണക്കമോ ഉണ്ടോ എന്നുള്ളത് വ്യക്തമല്ല. പക്ഷേ വിജയ് ആരാധകരെ കണ്ണെടുത്താല്‍ കണ്ടുകൂടാത്തയാളാണ് ജ്യോതികയെന്നാണ് തമിഴകത്തെ സംസാരം. സിനിമാമേഖലയിലുള്ള പലര്‍ക്കും വിജയ് യോട് വ്യക്തിപരമായി അകല്‍ച്ചയുണ്ട്. അക്കൂട്ടത്തില്‍ ജ്യോതികയുണ്ടോ എന്നറിയില്ല. എങ്കിലും തമിഴക രാഷ്ട്രീയം ഇനി വരും നാളുകളില്‍ സിനിമാറ്റിക് ആയി മുന്നോട്ട് പോകുമെന്നാണ് പലരും കരുതുന്നത്.
ഇപ്പോഴിതാ അതിനിടയിൽ മാതൃദിനത്തോടനുബന്ധിച്ച് ജ്യോതിക പങ്കിട്ട ഒരു പോസ്റ്റും അതിനു താഴെ വന്ന കമന്റിന് മാസ് മറുപടി നല്കിയ ജ്യോതികയുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തന്റെ പോസ്റ്റിനു താഴെ തമിഴ്നാട്ടിലെ ഭരണമാറ്റവുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസത്തിനാണ് താരം ചുട്ട മറുപടി നല്‍കിയത്. ഭരണകാലത്തെ പ്രശ്നങ്ങള്‍ അവഗണിച്ച ജ്യോതിക ഇനി ആക്ടിവിസത്തിലിറങ്ങണമെന്നും ഡിഎംകെ അധികാരത്തിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ ഇനി എല്ലാ പ്രശ്നങ്ങളിലും പ്രതികരിച്ചും കരഞ്ഞും ജ്യോതികയ്ക്കും കുടുംബത്തിനും പണം സമ്പാദിക്കാം എന്നുമായിരുന്നു കമന്റ്.
‘‘അക്കാ നിങ്ങൾക്കിപ്പോൾ ആക്ടിവിസത്തിന് തയ്യാറെടുക്കാം. ഡിഎംകെ അധികാരത്തിൽ നിന്ന് പോയിരിക്കുന്നു. ഇനി, ഡിഎംകെ ഭരണകാലത്ത് നിങ്ങൾ മറന്നുകളഞ്ഞ എല്ലാ പ്രശ്നങ്ങളിലും കരഞ്ഞുവിളിച്ച് നിങ്ങൾക്കും കുടുംബത്തിനും പണമുണ്ടാക്കാം...’’ എന്നായിരുന്നു ഇന്റലിജന്റ് ഫൂള്‍ എന്ന അക്കൗണ്ടില്‍ നിന്നും വന്ന കമന്റിലെ വരികള്‍.
‘‘ഇന്റലിജന്റ് ഫൂൾ (ബുദ്ധിശാലിയായ വിഡ്ഢി) എന്ന പേര് നിങ്ങൾക്ക് ചേരുന്നുണ്ട്....’’ എന്നായിരുന്നു ഇതിന് ജ്യോതിക നൽകിയ മറുപടി. കമന്റിട്ട ആളുടെ പ്രൊഫൈൽ നെയിം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ പ്രതികരണം. കമന്റും അതിന് ജ്യോതിക നൽകിയ മറുപടിയും വൈറലാണ്. ഇതിനുപിന്നാലെ നിരവധിപേർ ജ്യോതികയെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ കമന്റിട്ട ആൾ തന്നെ അത് നീക്കം ചെയ്തു. എന്നാൽ, ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജ്യോതിക വിജയ് യ്ക്ക് ആശംസകൾ അറിയില്ലെങ്കിലും ഐതിഹാസിക വിജയത്തിൽ വിജയ്യെ അഭിനന്ദിച്ച് ജ്യോതികയുടെ പങ്കാളിയും നടനുമായ സൂര്യ പോസ്റ്റ് പങ്കിട്ടിരുന്നു.
‘‘ജനങ്ങളുടെ സ്നേഹവും പിന്തുണയും ലഭിക്കുന്നത് ഒരു അനുഗ്രഹമാണ്. എന്റെ സുഹൃത്ത് വിജയ്യിൽ തമിഴ്നാടിന് വലിയ വിശ്വാസമുണ്ട്. തമിഴ് രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായം കുറിക്കുന്ന അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ...’’ എന്നാണ് സൂര്യ എക്സിൽ കുറിച്ചത്.
108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. 59 വർഷത്തിന് ശേഷമാണ് ദ്രാവിഡ പാർട്ടികളുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലേറുന്നത്. കോൺഗ്രസ്, സിപിഐ, സിപിഐഎം, വിസികെ, മിസ്ലീം ലീഗ് എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം കണ്ടെത്തിയത്.






