
മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് ജയറാം. സമൂഹമാധ്യമങ്ങളിലൂടെ ജീവിതത്തിലെ വിശേഷങ്ങള്‍ ജയറാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ നേരില്‍ സന്ദര്‍ശിച്ച സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. ഭാര്യ പാര്‍വ്വതിയും ജയറാമിനൊപ്പമുണ്ടായിരുന്നു.
ദലൈലാമയെ നേരില്‍ കാണാനും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും സാധിച്ചത് തന്റെ ജീവിതത്തിലെ വലിയൊരു അനുഗ്രഹമാണെന്ന് ജയറാം കുറിച്ചു. '' ലോകത്തെ മുഴുവന്‍ പ്രചോദിപ്പിക്കുന്ന മഹാനായ ഒരാളോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി കരുതുന്നു'' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ജയറാം കുറിച്ചത്.
ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ വെച്ചായിരുന്നു സവിശേഷമായ ഈ കൂടിക്കാഴ്ച നടന്നത്. ജയറാം പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.






