ധര്‍മശാല: പഞ്ചാബ് കിങ്സിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ മൂന്ന് വിക്കറ്റിനു തോറ്റതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന് ശ്രേയസ് അയ്യര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം.
ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റിന് 210 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഡല്‍ഹി കളി തീരാന്‍ ഒരോവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. മാധവ് തിവാരി (എട്ട് പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 18), ഔക്വിബ് നബി (രണ്ട് പന്തില്‍ ഒരു സിക്സറും ഒരു ഫോറുമടക്കം 10) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്.
നായകന് അക്ഷര്‍ പട്ടേല്‍ (30 പന്തില്‍ രണ്ട് സിക്സറും എട്ട് ഫോറുമടക്കം 56), ഡേവിഡ് മില്ലര്‍ (28 പന്തില്‍ നാല് സിക്സറും മൂന്ന് ഫോറുമടക്കം 51) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ ജയത്തിന് ആധാരമായി. 11 കളികളില്‍നിന്നു 13 പോയിന്റുള്ള പഞ്ചാബ് നാലാം സ്ഥാനത്തും 12 കളികളില്‍നിന്നു 10 പോയിന്റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴാം സ്ഥാനത്തുമാണ്. പരിചയ സമ്പന്നായ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹാല്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരിക്കേ ഒരോവര്‍ പോലും എറിയിക്കാത്ത അയ്യരുടെ വിചിത്ര നടപടിയാണു മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചത്.
പഞ്ചാബ് തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന് റോയല്‍സ് എന്നിവര്‍ തൊട്ടുപിന്നാലെയുള്ളതിനാല് പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായി. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ പഞ്ചാബ് നായകന് ശ്രേയസ് അയ്യര്‍ സ്വീകരിച്ച ചില തീരുമാനങ്ങളാണു ചര്‍ച്ചയാകുന്നത്.
ടീം 18 കോടി രൂപയ്ക്ക് സ്വന്തമാക്കിയ യുസ്വേന്ദ്ര ചാഹലിന് ഒരോവര്‍ പോലും നല്കാന് അയ്യര്‍ തയാറായില്ല. പേസര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യമായതിനാലാണു ചാഹാലിനെ എറിയിക്കാതിരുന്നതെന്ന് അയ്യര്‍ വിശദീകരിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്സ് ബൗളര്‍മാര്‍ അമ്പേ പരാജയപ്പെട്ടിരുന്നു. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നാല് ഓവറില്‍ 21 റണ്‍ മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുക്കാന്‍ അര്‍ഷ്ദീപിനായി. മറ്റ് പേസര്‍മാരെല്ലാം ഡല്‍ഹി ബാറ്റര്‍മാരുടെ ചൂടറിഞ്ഞു. നാല് ഓവറില്‍ 55 റണ്‍ വഴങ്ങിയ യാഷ് ഠാക്കൂറിന് രണ്ട് വിക്കറ്റെടുക്കാനായി. മാര്‍ക്കോ യാന്സന് നാല് ഓവറില്‍ 45 റണ്ണും ബെന്‍ ഡ്വാര്‍ഷൂയിസ് നാല് ഓവറില്‍ 51 റണ്ണും വിട്ടുകൊടുത്തു. മാര്‍കസ് സ്റ്റോനിസ് എറിഞ്ഞ മൂന്ന് ഓവറില്‍ 44 റണ്ണാണ് ഡല്‍ഹി അടിച്ചെടുത്തത് പ്രധാന ബൗളര്‍മാര്‍ ധാരാളിത്തം കാണിച്ചപ്പോഴാണ് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍ ചാഹാലിനെ പന്തേല്‍പ്പിക്കാതിരുന്ന തീരുമാനം കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. സ്പിന്‍ ബൗളിങ് കോച്ച് സായ്രാജ് ബഹുതുലെയും നായകന്റെ തീരുമാനത്തെ ന്യായീകരിച്ചാണ് സംസാരിച്ചത്.
ബോള്‍ സീം ചെയ്യുന്ന സാഹചര്യത്തില്‍ പേസര്‍മാരിലൂടെ വിക്കറ്റുകള്‍ വീഴ്ത്താമെന്ന പ്ലാനിലേക്കു പോയതാണെന്ന് അദ്ദേഹം പറഞ്ഞു. ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ചാഹാലിനെ ടീം വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. ടീമില്‍ വലിയ മാറ്റങ്ങള്‍ക്കു സാധ്യതയില്ലെന്നാണു സൂചന. വ്യാഴാഴ്ച ധര്‍മ്മശാലയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്താന്‍ പഞ്ചാബിന് ജയം അനിവാര്യമാണ്. കഴിഞ്ഞ സീസണിലെ റണ്ണര്‍ അപ്പുകളായ പഞ്ചാബ് കിങ്സിന് വരുന്ന ഓരോ മത്സരവും നിര്‍ണായകമാണ്. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന് അക്ഷര്‍ പട്ടേല്‍ പഞ്ചാബിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ശ്രേയസ് അയ്യര്‍ 36 പന്തില്‍ മൂന്ന് സിക്സറും അഞ്ച് ഫോറുമടക്കം 59 റണ്ണുമായി പുറത്താകാതെനിന്നു. ഓപ്പണര്‍ പ്രിയാംശ് ആര്യയും (33 പന്തില്‍ ആറ് സിക്സറും രണ്ട് ഫോറുമടക്കം 56) പ്രഭ്സിമ്രന് സിങും (15 പന്തില്‍ 18) മികച്ച തുടക്കം നല്കി.






