
ഉപ്പുതറ: 16 കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായ കിണറ്റില്‍ രണ്ട് നായ്ക്കളുടെ ജഡം തള്ളി സാമൂഹികവിരുദ്ധര്‍ വെള്ളം മലിനമാക്കി. വെള്ളിലാംകണ്ടം പി.ഡി.എസ്. തുരുത്ത് ശുദ്ധജല പദ്ധതിയുടെ ഭാഗമായ കിണറ്റി ലാണ് അഴുകിയ നിലയില്‍ രണ്ട് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. ഇത് മനസിലാക്കാതെ ഇതിലെ വെള്ളം ഒരാഴ്ചയോളം ഗുണഭോക്താക്കള്‍ ഉപയോഗിച്ചു. മൂടി ക്കെട്ടി സുരക്ഷിതമാക്കിവച്ചിരുന്ന കിണറ്റിലാണ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്.
കിണറ്റിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധ നയിലാണ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 74800 രൂപയും ഗുണഭോക്തൃ വിഹിതമായ 80000 രൂപയും ഉപയോഗിച്ച് 2011-12 സാമ്പത്തിക വര്‍ഷത്തിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പദ്ധതിയുടെ കിണറ്റിലെ വെള്ളം വേനല്‍ക്കാലത്ത് വറ്റുന്നതിനാല്‍ അല്പമകലെ ഗുണഭോക്താക്കളുടെ നേതൃത്വത്തില്‍ മറ്റൊരു കിണര്‍ കൂടി നിര്‍മിച്ചാണ് ഉപയോഗിച്ചിരുന്നത്. ഈ കിണറ്റിലാണ് ജഡം കണ്ടെത്തിയത്.
ഇത് പച്ചവല ഉപയോഗിച്ച് മൂടിക്കെട്ടി സംരക്ഷിച്ചിരുന്നു. ഇതിനുചുറ്റും തീറ്റപ്പുല്‍ വളര്‍ന്നുനില്‍ക്കുന്നതിനാല്‍ അവിടെ ആരെങ്കിലും എത്തിയാല്‍പോലും കാണാന്‍ കഴിയാത്ത സ്ഥിതിയിലാണ്. വേനല്‍ ക്കാലത്ത് ഈ കിണറ്റില്‍ നിന്ന് വെള്ളം പമ്പുചെയ്ത് പ്രധാന കിണറ്റിലേക്ക് എത്തിച്ചശേഷമാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്. ജഡങ്ങള്‍ അഴുകിയ നിലയിലായതിനാല്‍ ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
ഈ വെള്ളം ഇത്രയും കാലം ഗുണഭോക്താക്കള്‍ ഉപയോഗിച്ചു. ഏതാനും ദിവസമായി ചിലര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു. സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗു ണഭോക്താക്കളുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍, ആരോഗ്യ വകുപ്പ്, പോലീസ്, പഞ്ചായത്ത് എന്നിവിടങ്ങളില്‍ പരാതി നല്കി.
പോലീസും ആരോഗ്യവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. കിണര്‍ വൃത്തിയാക്കാന്‍ നടപടിയെടുത്തെങ്കിലും വെള്ളത്തിന്റെ സാംപിള്‍ പരിശോധിച്ച് റിപ്പോര്‍ട്ടു വന്നശേഷമേ ഉപയോ ഗിക്കാവൂ എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശുദ്ധജലത്തിന് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ അതുവരെ വെള്ളം പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ഗുണഭോക്താക്കള്‍.






