
തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനൊപ്പം ചേര്‍ത്ത് തനിക്കെതിരെ ഒരാള്‍ പോസ്റ്റ് ചെയ്ത മോശം കമന്റിന് മറുപടിയുമായി നടി സീരത് കപൂര്‍. അല്ലു അര്‍ജുന്റെ സ്വത്ത് എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീവിരുദ്ധമായ കമന്റ്. നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് ഈ കമന്റ് വന്നത്. ഈ കമന്റ് വൈറലായതോടെ ശ്രദ്ധയിപ്പെട്ട സീരത് ഇതിനോട് പ്രതികരിക്കുകയായിരുന്നു.
സരീത് അടുത്തിടെ ഒരു ഗ്ലാമസ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.ബ്രൗണ്‍ നിറത്തിലുളള വസ്ത്രം ധരിച്ച് രാത്രിയിലെടുത്ത സെല്‍ഫിയാണ് താരം പോസ്റ്റ് ചെയ്തത്. വാരാന്ത്യാഘോഷത്തിനിടെയുളള ചിത്രമാണ് സീരത് പോസ്റ്റ് ചെയ്തത്. നിരവധി നല്ല കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. ഇതിനിടയിലാണ് പ്രകോപനപരമായ മോശം കമന്റ് പ്രത്യക്ഷപ്പെട്ടത്.
‘അല്ലു അര്‍ജുന്റെ സ്വത്ത് ’എന്നായിരുന്നു കമന്റ്. ഇതിനോട് രൂക്ഷമായാണ് താരം പ്രതികരിച്ചത്. ‘ഹൃദത്തിന്റെ ഇമോജി ഇട്ടാല്‍ മാത്രം ആദരവാകില്ല. ഒരു സ്ത്രീ ഒരിക്കലും ആരുടെയും സ്വത്തല്ല. അവള് അവളുടേത് മാത്രമാണ്. അവളുടെ സത്വം, അവളുടെ സ്വപ്നം, അവളുടെ ശബ്ദം, ഉടമസ്ഥാവകാശത്തോടെയല്ല, ആദരവോടെ അവളെ അഭിനന്ദിക്കുക -സീരത് കപൂര്‍ കുറിച്ചു.






