ദോഹ: ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതവും സുരക്ഷയും സംബന്ധിച്ച് നടന്നനിര്ണായകമായ ബഹുരാഷ്ട്ര സൈനിക യോഗത്തില്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ഹസ്സന് അല്‍ താനി പങ്കെടുത്തു.
ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ പ്രത്യേക ക്ഷണപ്രകാരം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടന്നത്.
ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി, ഫ്രഞ്ച് മന്ത്രി കാതറിന് വൗട്രിന്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്കി. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുഗമമായ സഞ്ചാരവും രാജ്യാന്തര വ്യാപാരവും ഉറപ്പാക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
മേഖലയിലെ നിലവിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമായ പശ്ചാത്തലത്തില്‍ സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള തുടര്‍നടപടികള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. കടല്‍ വഴിയുള്ള ചരക്ക് നീക്കം തടസ്സമില്ലാതെ നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സഖ്യകക്ഷികള്‍ തമ്മിലുള്ള ഏകോപനം വര്‍ധിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.



