ദോഹ: സ്വിമ്മിങ് പൂളില്‍ കളിക്കുന്നതിനിടെ ഖത്തറില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ അഹമ്മദ് അഫ്സല് ബഡെ (9), ആമിര്‍ മുഹമ്മദ് ഷഹീദ് ഖുറൈഷി (10) എന്നിവരാണ് മരണമടഞ്ഞത്. ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളായിരുന്നു ഇരുവരും.
ആമിര്‍ മുഹമ്മദ് ഷഹീദ് ഖുറൈശിയുടെ താമസസ്ഥലത്തു സഹപാഠിയായ അഹമ്മദ് അഫ്സല് കഴിഞ്ഞ ഒന്‍പതിന് അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴായിരുന്നു സ്വിമ്മിങ് പൂളില്‍ കളിക്കുന്നതിനിടെ അപകടം സംഭവിച്ചത്. അപകടശേഷം അബോധാവസ്ഥയില്‍ ഹമദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് ഇരുവരും മരണത്തിനു കീഴടങ്ങിയത്. അഫ്സല് കാഹിറുദീന് ബഡെ റുബൈന ദമ്പതികളുടെ മകനാണ് അഹമ്മദ് അഫ്സല് ബാദി. മുഹമ്മദ് ഖുറൈശിയുടെ മകനാണ് ആമിര്‍ മുഹമ്മദ് ഷാഹിദ് ഖുറൈശി. സുമയ്യ ബാനുവാണ് മാതാവ്. പ്രവാസി വെല്‍ഫെയര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി മൃതദേഹങ്ങള്‍ ഖബറടക്കി.



