കൊച്ചി: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനല്‍മഴ തുടരുമെന്നു കാലാവസ്ഥാ ഗവേഷകര്‍. മേഘങ്ങളുടെ ഘടനാമാറ്റമാണ് ഇപ്പോഴത്തെ ശക്തമായ ഇടിമിന്നലിനു കാരണം. സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി 71 പേരാണ് മിന്നലേറ്റ് മരിക്കുന്നത്.
ദേശീയതലത്തില്‍ ഇത് പ്രതിവര്‍ഷം 2000 പേരാണ്. രാജ്യത്തു പ്രകൃതിദുരന്തങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ 39% മിന്നലേറ്റുള്ളതാണ്. മുമ്പ് ഇടിമിന്നല്‍ മേഘങ്ങള്‍ രൂപമെടുക്കുന്നതു കുറവായിരുന്നെങ്കില്‍ ഇപ്പോള്‍ വ്യാപകമാണെന്നു കുസാറ്റ് റഡാര്‍ ഗവേഷണകേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. തുലാവര്‍ഷകാലത്തും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും വേനല്‍മഴ പെയ്യുന്ന ഏപ്രില്‍, മേയ് മാസങ്ങളിലുമാണ് ഇടിമിന്നലുണ്ടാകുന്നത്. അതിശക്തമായ മഴയ്ക്കും കാറ്റിനും മിന്നല്‍പ്രളയത്തിനും കാരണമാകുന്ന കൂമ്പാരമേഘങ്ങള്തന്നെയാണ് മിന്നലിനും കാരണമാകുന്നത്. കൂമ്പാരമേഘങ്ങളുടെ ഘടനയിലെ മാറ്റമാണ് വേനല്‍മഴയെ ഇപ്പോള്‍ ഭയാനകമാക്കുന്നത്.
കാലാവസ്ഥാമാറ്റത്തിന്റെയും ആഗോളതാപനത്തിന്റെയും കടല്‍ ചൂടുപിടിക്കുന്നതിന്റെയുമൊക്കെ ഫലമായാണ് മേഘഘടന മാറുന്നത്. കൂമ്പാര മേഘങ്ങള്‍ 5-8 കിലോമീറ്റര്‍ ഉയരത്തിലാണ് കാണപ്പെടുന്നത്. അന്തരീക്ഷത്തില്‍ കുത്തനെ ഉയര്‍ന്നു നില്‍ക്കുന്നവയാണിവ. ഉയരം കൂടുതലുള്ള കൂമ്പാരമേഘങ്ങളാണ് ഏറ്റവും അപകടകാരികള്‍. ഇവയില്‍നിന്ന് താഴേക്ക് വിന്‍ഡ് ഗസ്റ്റ് രൂപപ്പെടുന്നു. ഇത് ഭൂമിയുടെ പ്രതലത്തിലെത്തി മണിക്കൂറില്‍ 50 കി.മീ. വരെ വേഗമാര്‍ജിച്ച് അഞ്ചോ പത്തോ മിനിറ്റ് അടിക്കാറ്റായി വീശിയടിച്ച് കനത്ത നാശനഷ്ടമുണ്ടാക്കുന്നു. വിന്‍ഡ് ഗസ്റ്റ് പ്രവചിക്കുക അസാധ്യമാണ്.

Comments