
ഇന്നലെയായിരുന്നു ബോളിവുഡ് താരം സണ്ണി ലിയോണിയുടെ 45 ാം ജന്മദിനം. ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപ്പേരായിരുന്നു താരത്തിന് ആശംസകള്‍ അറിയിച്ചെത്തിയത്. ഇപ്പോഴിതാ സണ്ണിയുടെ ജീവിതപങ്കാളി ഡാനിയല്‍ വെബ്ബര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഹൃദ്യമായ ജന്മദിനാശംസകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സണ്ണിയുടെ കൗമാരകാലത്തെ ഒരു അപൂര്‍വ്വ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഡാനിയേല്‍ ആശംസകള്‍ നേര്‍ന്നത്.
സണ്ണിയുടെ കൗമാരകാലത്ത് ഒരു പിക്‌നിക്കിനിടെ പകര്‍ത്തിയ ചിത്രമാണ് ഡാനിയല്‍ ആദ്യം പങ്കുവെച്ചത്. ജീന്‍സും ഷര്‍ട്ടും ധരിച്ച് ഒരു ഫാനി പാക്കും അരയില്‍ കെട്ടി നില്‍ക്കുന്ന സണ്ണിയെ ചിത്രത്തില്‍ കാണാം. ഇരുവരും മാലിദ്വീപിൽ അവധി ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രവും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.
‘ജന്മദിനാശംസകൾ ബേബി, എവിടെ നിന്ന് എവിടെ വരെ എത്തിയെന്ന് എപ്പോഴും ഓർക്കുക. നിന്റെ ജീവിതം തികച്ചും അസാധാരണ്.ഇന്ന് നിന്റെ ദിവസമാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഡാനിയേല്‍ കുറിച്ചത്. പോസ്റ്റിനു താഴെ കമന്റുമായി സണ്ണിയും എത്തിയിരുന്നു. ‘നന്ദി ബേബി, എല്ലാ ദിവസവും എന്റേതാണെന്ന് അറിയുന്നതാണ് എനിക്കിഷ്ടം ’എന്നായിരുന്നു താരത്തിന്റെ മറുപടി.
2011-ലായിരുന്നു സണ്ണി ലിയോണിന്റെയും ഡാനിയൽ വെബറിന്റെയും വിവാഹം. നിഷ, നോഹ, ആഷര്‍ എന്നിങ്ങനെ മൂന്ന് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. 2017-ൽ മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ഒരു അനാഥാലയത്തിൽ നിന്നാണ് ഇരുവരും നിഷയെ ദത്തെടുത്തത്. ദത്തെടുക്കുമ്പോൾ വെറും 21 മാസം മാത്രമായിരുന്നു നിഷയുടെ പ്രായം. തുടർന്ന് 2018-ൽ വാടക ഗർഭധാരണത്തിലൂടെ നോഹ, ആഷർ എന്നീ ഇരട്ടക്കുട്ടികളെയും ഇവർ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു.






