
സൂര്യ നായകനായെത്തുന്ന പുതിയ ചിത്രം ' കറുപ്പി' ന് ആശംസകളുമായി നടന്‍ അജു വര്‍ഗീസ്. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14ന് തിയേറ്ററുകളിലെത്തും.
സൂര്യയ്‌ക്കൊപ്പമുളള ചിത്രവും അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. കറുപ്പ് സിനിമയുടെ ഭാഗമായ ബഹുമാനപ്പെട്ട സൂര്യ സാറിനും, ഇന്ദ്രന്‍സേട്ടനും, ജി.കെ വിഷ്ണു സാറിനും, പ്രിയ സഹോദരന്‍ ആര്‍.ജെ.ബാലജി സാറിനും ഒപ്പം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നാണ് അജു വര്‍ഗീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചത്. കറുപ്പില്‍ അതിഥി വേഷത്തില്‍ അജു വര്‍ഗീസും എത്തുന്നുണ്ട്.
സൂര്യ നായകനാകുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായെത്തുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കറുപ്പ്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.






