
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങള്‍ അറിയിച്ച് സംവിധായകന് മിഥുന് മാനുവല്‍ തോമസ്. '' ഇതാണ് ഞങ്ങ പറഞ്ഞ മുഖ്യന്... തല്ക്കാലം ഞങ്ങക്കീ മുഖ്യന് മതി... വേറാരും വേണ്ട.. എന്നാണ് മിഥുന് മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.
രണ്ടാഴ്ച നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് വി.ഡി സതീശന് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും, ഗ്രൗണ്ട് ലെവലിലുളള ജനപ്രീതിയും പിന്തുണയുമാണ് വി.ഡി സതീശന് അനുകൂലമായത്.






