
ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം തിലക് വർമ്മയാണ് ടീമിനെ നയിക്കുന്നത്. ഐപിഎല്ലി രാജസ്ഥാൻ റോയൽസ് നായകന്‍ കൂടിയായ റിയാൻ പരാഗിനെ വൈസ് ക്യാപ്റ്റനായും സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തു. ഇന്ത്യ എക്കും ശ്രീലങ്ക എക്കും പുറമെ അഫ്ഗാനിസ്ഥാൻ എ ടീം കൂടി ഉള്‍പ്പെടുന്നതാണ് ത്രിരാഷ്ട്ര ഏകദിന പരമ്പര.
രാജസ്ഥാന്‍ റോയൽസിന്‍റെ 15കാരന്‍ വൈഭവ് സൂര്യവംശിയെയും സെലക്ടര്‍മാര്‍ എ ടീമില്‍ ഉള്‍പ്പെടുത്തി. വൈഭവിന് പുറമെ ഐപിഎല്ലില്‍ തിളങ്ങിയ പ്രഭ്സിമ്രാൻ സിംഗ്, ആയുഷ് ബദോനി, പ്രിയാൻഷ് ആര്യ തുടങ്ങിയ യുവതാരങ്ങളും ബാറ്റിംഗ് നിരയിലുണ്ട്.
അഞ്ച് സ്പിൻ ഓൾറൗണ്ടർമാരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിഷാന്ത് സിന്ധു, ഹർഷ് ദുബെ, വിപ്രജ് നിഗം, ആയുഷ് ബദോനി, സൂര്യൻഷ് ഷെഡ്ഗെ എന്നിവർ ടീമിലുണ്ട്. പേസ് നിരയിൽ യാഷ് താക്കൂർ, അൻഷുൽ കംബോജ് എന്നിവരാണുള്ളത്.
ശ്രീലങ്കയിലെ ത്രിരാഷ്ട്ര പരമ്പരക്കുള്ള ഇന്ത്യ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), റിയാൻ പരാഗ് (വൈസ് ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, സൂര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പര്‍), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), വിപ്രാജ് നിഗം, യാഷ് താക്കൂർ, യുദ്ധ്വീർ സിംഗ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ.






