ദാക്കര്‍: സെനഗലിന്റെ മുന്‍ ഫുട്മബാള് താരം എല്‍ ഹാജി ദിയൂഫിന് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ. ദാക്കറിലെ ജില്ലാ കോടതിയാണു ശിക്ഷ വിധിച്ചത്. വ്യവസ്ഥകള്‍ക്കു വിധേയമായുള്ള സസ്പെന്‍ഡഡ് ശിക്ഷയാണു കോടതി വിധിച്ചത്്. കുട്ടികളുടെ സംരക്ഷണത്തിനായുള്ള സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനാണു നടപടി.
ദിയൂഫിന്റെ മുന്‍ പങ്കാളി ലേരി എമിലി ജോസഫിന് ലെറെസ് ബിഷപ്പ് നല്കിയ കേസിലാണു വിധി. പ്രതിമാസം 670 പൗണ്ട് വീതം ദിയൂഫ് ബിഷപ്പിനു നല്‍കണം. കൂടാതെ 14,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാനും ദിയൂഫിനോട് കോടതി ഉത്തരവിട്ടു.
മകള്‍ കെ.ഡി. ദിയൂഫിന് നല്‍കേണ്ടിയിരുന്ന ദശലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു തീരുമാനം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂള്‍, ബോള്‍ട്ടണ്‍ വാണ്ടറേഴ്സ് ടീമുകളുടെ താരമായിരുന്നു ദിയൂഫ്. സെനഗലിലെ ഏറ്റവും പ്രശസ്തരായ ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. ശിക്ഷ സസ്പെന്‍ഡ് ചെയ്തതിനാല്ജയില് വാസം ഒഴിവാകും. 2002 ലെ ലോകകപ്പില്‍ സെനഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ ചരിത്രപരമായ മുന്നേറ്റത്തില്‍ ദിയൂഫ് പ്രധാന പങ്കുവഹിച്ചിരുന്നു.






