
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിനെ അഭിനന്ദിച്ച് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്.
സതീശന്റെ വായനാശീലത്തെ പരാമര്‍ശിക്കുന്നതായിരുന്നു .സതീശന്റെ വായനാശീലത്തെയും സാഹിത്യത്തോടുള്ള താൽപ്പര്യത്തെയുമാണ് അനൂപ് മേനോൻ തന്റെ കുറിപ്പിലൂടെ പ്രശംസിച്ചത്.
'വൂഡി അലനൊപ്പം വിഡിയുടെ വിജയം കാണുന്നു. സാഹിത്യത്തെ ഇത്രയധികം സ്നേഹിക്കുന്ന ഒരു മുഖ്യമന്ത്രിയെ ലഭിച്ചതില്‍ അലനും സന്തോഷവാനാണ്. കഴിഞ്ഞ ഒരു വര്‍ഷം അദ്ദേഹം വായിച്ചു തീര്‍ത്ത പുസ്തകങ്ങളുടെ എണ്ണം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. കേരളത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് അനൂപ് മേനോന് കുറിച്ചത്.
നടി ഗോപിക രമേശും വിഡി സതീശനെ അഭിനന്ദിച്ചെത്തി. 'വടശ്ശേരി ദാമോദരന്‍ സതീശന് എന്ന ഞാന്‍.. എന്ന് കേള്‍ക്കാനായി അക്ഷമയോടെ കാത്തിരിക്കുന്നു. ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍' എന്നാണ് നടി ഗോപിക രമേശ് കുറിച്ചത്. സിനിമാ ലോകത്തു നിന്നും ധാരാളം പേരാണ് വിഡി സതീശന് ആശംസകളുമായി എത്തുന്നത്.






