
പാലക്കാട് : പുതിയ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത് പോലീസ്. പോലീസിനെതിരേ കൊലവിളി നടത്തിയതിന്റെ പേരില്‍ കണ്ടാലറിയാവുന്ന 50 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.
പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയുടെ പ്രചരണത്തിനിടയില്‍ സിപിഐഎം ജില്ലാക്കമ്മറ്റി ഓഫീസിന് മുന്നില്‍ സിപിഐഎമ്മിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കല്ലും വടിയും സോഡാക്കുപ്പിയും മറ്റും എറിഞ്ഞ സംഭവമുണ്ടാകുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ചില പോലീസുകാര്‍ക്ക് പരിക്കേറ്റതായി ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകനും ഏരിയാ സെക്രട്ടറിയുമായ നിഖിലിന് പരിക്കേറ്റതായി സിപിഐഎമ്മും ആരോപിച്ചിരുന്നു.
പിന്നീട് നീറ്റ പരീക്ഷാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വീണ്ടും പോലീസ് നടപടിയെ ചോദ്യം ചെയ്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ അംഗം കൊലവിളി പ്രസംഗം നടത്തിയിരുന്നു. പോലീസുകാരുടെ പേരും വിലാസവുമൊക്കെ പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം. ഈസംഭവം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടായിരുന്നു പോലീസ് കേസെടുത്തിരിക്കുന്നത്.






