
ന്യൂഡല്‍ഹി: ചോദ്യപേപ്പര്ചോര്ച്ചയെ തുടര്‍ന്ന് ക്യാന്സെല് ചെയ്ത നീറ്റ് പരീക്ഷ ജൂണ്‍ 21 ന് നടക്കും. പുതിയതായി നടത്താനിരിക്കുന്ന പരീക്ഷയുടെ തീയതി അധികൃതര്‍ പുറത്തുവിട്ടു. ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പരീക്ഷാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തേ നടത്തിയ പരീക്ഷ റദ്ദാക്കിയാണ് പുതിയ പരീക്ഷ നടത്തുന്നത്. ഇതിനായി പുതിയ ഹാള്‍ടിക്കറ്റ് ഉണ്ടാകും. അതേസമയം പുതിയതായി റജിസ്റ്റര്‍ ചെയ്യുകയോ ഫീസ് അടക്കേണ്ട സാഹചര്യമോ ഇല്ലെന്ന് അധികൃതര്‍ പറയുന്നു.
ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പരീക്ഷ നടത്തുക എന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാണ്്. നേരത്തേ പരീക്ഷാ ചോദ്യപേപ്പര്‍ ലീക്കായതില്‍ വലിയ ആശങ്ക ഉയര്‍ന്നിരുന്നു. 22 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ആ പരീക്ഷ എഴുതിയത്.






