കിന്‍ഷാസ: ആശങ്കപരത്തി കോംഗോയില്‍ എബോള ബാധിച്ച് 65 പേര് മരിച്ചു. കോംഗോയിലെ ഇതൂരി പ്രവിശ്യയിലാണ് എബോള വ്യാപനം. ഉഗാണ്ടയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. മരണത്തിനു പുറമേ 246 സംശയാസ്പദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. മോങ്വാലു, റ്വാംപറ ആരോഗ്യമേഖലയിലാണ് സ്ഥിതി രൂക്ഷം. ഇവിടെ നിരവധിപേര്‍ വൈറസ് ബാധിതരാണെന്നു സംശയിക്കുന്നു. അഞ്ചുമാസം മുമ്പാണ് ഇതിനുമുമ്പ് കോംഗോയില്‍ എബോളവ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 43 പേരാണ് മരിച്ചത്.



