
കെസി വേണുഗോപാലിനും വിഡി സതീശനും കൂടിക്കാഴ്ചയ്ക്ക് നടത്തി . ഇരുവരും ഒരുമിച്ച് മാധ്യമപ്രവർത്തകരെ കണ്ടു. വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺഗ്രസ് നേതാക്കളെന്ന് വി ഡി സതീശൻ പറഞ്ഞു.
ഞങ്ങൾ എന്നും കാണുന്നവരാണെന്നും വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. പാർട്ടി തീരുമാനത്തിൽ അടിയുറച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺഗ്രസ് നേതാക്കളെന്നും എല്ലാ കാര്യങ്ങലും കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് വിഡി സതീശനും പറഞ്ഞു. മന്ത്രിസഭയുടെ പട്ടിക നാളെ ഉച്ചയോടെ ഗവർണർക്ക് കൈമാറുമെന്നും അറിയിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാൽ ദില്ലിയിൽ നിന്നും തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടിൽ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് കെസിയെ കാണാൻ വിഡിയെത്തിയത്.






