
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. ലീഗ് വഴങ്ങി ഇല്ലെങ്കില്‍ ഐ സി ബാലകൃഷ്ണന്,ടി ജെ വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരില്‍ ഒരാളെ മന്ത്രി ആക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത.
മുഖ്യമന്ത്രി സ്ഥാനം വി.ഡി. സതീശന് നൽകിക്കൊണ്ട് ഹൈക്കമാൻഡിന്റെ അറിയിപ്പ് വന്നതോടെ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ചെന്നിത്തല മന്ത്രിസഭയിക്കില്ലെന്ന തരത്തിൽ അഭ്യൂഹങ്ങളുയർന്നു. ദീപാദാസ് മുൻഷിയും വി.ഡി. സതീശനും ഉൾപ്പെടെ പിന്നീട് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് മഞ്ഞുരുക്കത്തിന് ശ്രമം നടത്തി. തുടർന്ന് മന്ത്രിസഭയിലേക്ക് വരണമെങ്കിൽ ആഭ്യന്തരംതന്നെ വേണമെന്ന് ചെന്നിത്തല നിലപാടെടുത്തതായി വാർത്ത പുറത്തുവന്നിരുന്നു.
അന്‍വര്‍സാദത്ത്, ഐ.സി. ബാലകൃഷ്ണന് എന്നിവരെ പരിഗണിക്കണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്. തന്നെ വേണമെങ്കില്‍ ഒഴിവാക്കിക്കൊള്ളൂ. പക്ഷേ തന്റെ കൂടെ നിന്നു എന്ന് കരുതി കൂടെയുള്ളവരെ അവഗണിക്കരുത് എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇക്കാര്യം പരിഗണിക്കുമോ എന്നതിൽ ഉറപ്പില്ല.






