
തിരുവനന്തപുരം : 2026-ലെ പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഫലപ്രഖ്യാപന തീയതി ഔദ്യോഗികമായി അറിയിച്ചത്. വിദ്യാർത്ഥികൾക്ക് തടസ്സമില്ലാതെയും വേഗത്തിലും ഫലം ലഭ്യമാക്കുന്നതിനായി വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുള്ളത്. ഫലം പ്രഖ്യാപിച്ച ഉടൻ തന്നെ വെബ്സൈറ്റുകളിൽ ഫലമറിയാനുള്ള ലിങ്കുകൾ സജീവമാകും.
ഔദ്യോഗിക വെബ്സൈറ്റുകൾ
keralaresults.nic.in
dhsekerala.gov.in
results.kite.kerala.gov.in
ഈ വർഷത്തെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചിരുന്നു . 85.20 ശതമാനമാണ് വിജയം. കഴിഞ്ഞവർഷം 88.39 ആയിരുന്നു വിജയം. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയായിരുന്നു ഇത്തവണ പ്ലസ് ടു പരീക്ഷ നടന്നത്.
വിജയത്തിൽ മേഖലാടിസ്ഥാനത്തിൽ തിരുവനന്തപുരമാണ് ഒന്നാസ്ഥാനത്ത് എത്തിയത് 95.62 ശതമാനമാണ് ഇവിടെ ജയം. രണ്ടാമത് ചെന്നൈ 93.84%, ബെംഗളൂരു 93.19%, ഡൽഹി വെസ്റ്റ് 92.34%, ഡൽഹി ഈസ്റ്റ് 91.73% എന്നിങ്ങനെയാണ് മികച്ച വിജയം നേടിയ മറ്റു മേഖലകൾ. 72.43% വിജയം മാത്രമുള്ള പ്രയാഗ്രാജ് ആണ് പട്ടികയിൽ ഏറ്റവും പിന്നിൽ.






