കോട്ടയം: ഓക്‌സിജന്‍ ദ് ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ കാഞ്ഞിരപ്പള്ളിയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്‌ഘാടനം പ്രഫ. റോണി കെ. ബേബി എം.എല്‍.എ. നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി ബേ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍ ആദ്യവില്‍പ്പന നടത്തി. മുന്‍ എം.എല്‍.എ. കെ.ജെ. തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് കുന്നപ്പള്ളി, പി. ജീരാജ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, ജോയി മുണ്ടാംപള്ളി, ഓക്‌സിജന്‍ സി.ഇ. ഒ. ഷിജോ കെ. തോമസ്, ഓക്‌സിജന്‍ കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേജര്‍ ജിബിന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
് ഉപയോക്‌താക്കള്‍ക്കായി പ്രത്യേക ഓഫറുകളും ഉണ്ടായിരുന്നു. ടി.വി., ഫ്രിഡ്‌ജ്, എസി., വാഷിങ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ നവീകരിച്ച ഷോറൂമില്‍ അവസരം ഉണ്ട്.ലോകോത്തര ബ്രാന്‍ഡുകളുടെ സ്‌മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഡിജിറ്റല്‍ ഗാഡ്‌ജറ്റുകള്‍ എന്നിവയുടെ വലിയ ശൃഖലയും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ തവണ വ്യവസ്‌ഥയില്‍ പ്രത്യേക ഓഫറില്‍ ഉപഭോക്‌താക്കള്‍ക്ക് സ്വന്തമാക്കാം.
ഡിസ്‌പ്ലേ കേടായ ലാപ്‌ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിന് ശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്‌സ്‌മെന്റ് ഓഫറും ഉപഭോക്‌താക്കള്‍ക്ക് നല്‍കുന്നു. വായ്‌പാസൗകര്യവും ലഭ്യമാണ്.






