വാഷിങ്ടണ്‍: നൈജീരിയയുമൊത്തുള്ള സംയുക്തനീക്കത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരന് അബു ബിലാല്‍ അല്‍-മിനൂക്കിയെ വധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യാന്തരതലത്തില്‍ ഐ.എസ്. നേതൃത്വത്തിലെ രണ്ടാമനാണ് അല്‍ മിനൂക്കി.
ആഫ്രിക്കയിലെ ഒളിയിടത്തില്‍ സുരക്ഷിതനാണെന്നു കരുതിയ അല്‍ മിനൂക്കിയെ നൈജീരിയന്‍ സേനയുടെ സഹായത്തോടെ തന്റെ നിര്‍ദേശാനുസരണം യു.എസ്. സങ്കീര്‍ണ സൈനികനീക്കത്തിലൂടെ വകവരുത്തിയെന്നും ട്രംപ് പറഞ്ഞു. ദൗത്യത്തില്‍ പങ്കാളിയായ നൈജീരിയന്‍ സര്‍ക്കാരിനു ട്രംപ് നന്ദി പ്രകാശിപ്പിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ സജീവമായ ഐ.എസ്. സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന അല്‍ മിനൂക്കിക്കെതിരേ 2023-ല്‍ യു.എസ്. ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.



