ഗാസ: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗാസയിലെ ഹമാസിന്റെ സൈനിക മേധാവി ഇസ് അല്‍-ദിന് അല്‍-ഹദ്ദാദ് കൊല്ലപ്പെട്ടു.
അല്‍ ഹദ്ദാദിന്റെ മരണം ഇസ്രയേലും ഹമാസ് ഉന്നതനും സ്ഥിരീകരിച്ചു. ഗാസ സിറ്റിയില്‍ ശേഷിച്ചിരുന്ന ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളാണ് കഴിഞ്ഞ 15 നു നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ ഏഴിലെ ക്രൂരമായ കൂട്ടക്കൊലയുടെ ശില്പികളില് പ്രധാനിയാണ് അല്‍ ഹദ്ദാദെന്ന് ഇസ്രയേല്‍ പ്രതിരോധസേന വ്യക്തമാക്കി.
ഗാസയില്‍ ഹമാസിന്റെ സൈനിക ശേഷി പുനര്‍നിര്‍മിക്കുന്നതിനും ഇസ്രേലി സിവിലിയന്മാര്ക്കും സൈനികര്‍ക്കും എതിരേ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും ഇയാള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നതായി ഇസ്രയേല്‍ വൃത്തങ്ങള്‍ പറഞ്ഞു.



