മാലെ/റോം: സമുദ്ര പര്യവേക്ഷണത്തിന്റെ ഭാഗമായി സ്കൂബ ഡൈവിങ് നടത്തുന്നതിനിടെ മാലിദ്വീപില്‍ അഞ്ച് ഇറ്റാലിയന്‍ ഗവേഷകര്‍ക്കു ദാരുണാന്ത്യം.
ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് ജെനോവയിലെ പഠിതാക്കളും പ്രഫസര്മാരുമടങ്ങുന്ന സംഘം 50 മീറ്റര്‍ (164 അടി) ആഴത്തിലുള്ള സമുദ്രത്തിലെ ഗുഹകളില്‍ പര്യവേക്ഷണത്തിനു ശ്രമിക്കുന്നതിനിടെ വാവു അറ്റോളിലാണ് ദാരുണമായ അപകടമുണ്ടായത്.
പരിസ്ഥിതിശാസ്ത്ര പ്രഫസര്‍ മോണിക്ക മൊണ്ടെഫാല്കോണ്, മകള്‍ ജോര്‍ജിയ സോമാക്കല്‍ (22), പരിസ്ഥിതിശാസ്ത്ര ഗവേഷണ സഹായിയായ മ്യൂറിയല്‍ ഒഡെനിനോ (31), മറൈന്‍ ബയോളജി ബിരുദധാരിയും ഡൈവിങ് ഇന്‍സ്ട്രക്ടറുമായ ഫെഡറിക്കോ ഗ്വാള്‍ട്ടിയേരി(31), ഡൈവിങ് ഇന്‍സ്ട്രക്ടര്‍ ജിയാന്‍ലൂക്ക ബെനെഡെറ്റി എന്നിവരാണ് ദുരന്തത്തില്‍പ്പെട്ടത്. 60 മീറ്ററോളം ആഴത്തിലുള്ള ഗുഹയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തതായി മാലിദ്വീപ് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടകാരണം കണ്ടെത്താനായിട്ടില്ലെങ്കിലും വിഷാംശം കലര്‍ന്ന ഓക്സിജന്‍ ശ്വസിച്ചതാകാം മരണത്തിലേക്കു നയിച്ചതെന്നാണു കരുതുന്നത്.



