
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യെക്കുറിച്ച് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് നടി മാളവിക മോഹനന്. വിജയ് പോകുന്ന പലയിടത്തും നടി തൃഷ കൃഷ്ണനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ടെന്നും, അദ്ദേഹത്തോടൊപ്പം എങ്ങനെ യാത്ര ചെയ്യാമെന്നതിനെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ എന്നുമായിരുന്നു പരിപാടിക്കിടെ ഒരു ഒരു മാധ്യമപ്രവര്ത്തകന് മാളവികയോട് ചോദിച്ചത്. ഇത് കേട്ട് പ്രേകാപിതയായ താരം ', എന്തൊക്കെ ചോദ്യങ്ങളാണ് നിങ്ങള്‍ ഈ ചോദിക്കുന്നത്? ' എന്ന് അവിടെ വെച്ചുതന്നെ പ്രതികരിച്ചു.
പിന്നീട് ഈ പ്രശ്നത്തില്‍ വ്യക്തത വരുത്തി മാളവിക തന്റെ എക്സ് അക്കൗണ്ടില്‍ ഒരു കുറിപ്പ് പങ്കുവച്ചു. മാധ്യമപ്രവര്‍ത്തകരോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അവരില്‍ ചിലര്‍ തികച്ചും അനാവശ്യവും സെന്‍സേഷണലുമായ മോശം ചോദ്യങ്ങള്‍ നിരന്തരം ചോദിച്ചുവെന്ന് നടി പറഞ്ഞു.
'കഴിഞ്ഞ ഏഴ് വര്‍ഷമായി ദളപതി വിജയ്യെ എനിക്കറിയാം. എനിക്ക് വലിയ ബഹുമാനമുള്ള അദ്ദേഹത്തെ ഒരു സുഹൃത്ത് എന്ന് വിളിക്കാനാവുന്നതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. അദ്ദേഹത്തിന്റെ യാത്ര അവിശ്വസനീയമായ ഒന്നാണ്. മാധ്യമ ഇടപെടലുകള്‍ എല്ലാവരുടെയും നന്മയ്ക്കായി കുറച്ചുകൂടി മാന്യതയും പരിഗണനയും പുലര്‍ത്തണം', മാളവികയുടെ വാക്കുകള്‍. നിരവധി പേരാണ് മാളവികയെ അനുകൂലിച്ച് രംഗത്തെത്തുന്നത്. ഇത്തരം ചോദ്യങ്ങള്‍ ഭാവിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിക്കരുത് എന്നും ചിലര്‍ എക്സില്‍ കുറിച്ചു.
I went for an event yesterday, and while I have the utmost regard for all the journalists and members of the Tamil Nadu media, a couple of them persistently asked some very distasteful questions that were completely unnecessary and sensational.
Thalapathy Vijay is someone I’ve…— Malavika Mohanan (@MalavikaM_) May 16, 2026
2021-ല്‍ പുറത്തിറങ്ങിയ ' മാസ്റ്റര്‍' എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. സെറ്റില്‍ വളരെ ശാന്തനും അച്ചടക്കവുമുളള വ്യക്തിയായിരുന്നു വിജയ് എന്നും പിന്നീട് അദ്ദേഹം വളരെ അടുത്ത സുഹൃത്തായി മാറിയെന്നും മാളവിക മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.






