
പാലക്കാട്: പിണറായി ഏകാധിപതിയാണെന്ന വിമര്‍ശനവുമായി സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. സിപിഐഎമ്മില്‍ പിണറായി വിജയന്‍ മാത്രം എന്ന രീതിയാണെന്നും വിമര്‍ശനം ഉയർന്നു. തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെ മാത്രം ഉയര്‍ത്തിക്കാട്ടിയെന്നും സിപിഐഎമ്മിലെയും എല്‍ഡിഎഫിലെയും ജനകീയ നേതാക്കളെ അവഗണിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കിയെന്ന് കമ്മിറ്റിയിൽ വിമർശനം. എ കെ ബാലനും വെള്ളാപ്പള്ളി നടേശനും ഒരേ ശബ്ദം. ഇരുവരുടെയും പ്രസ്താവനകള്‍ വര്‍ഗീയത നിറഞ്ഞതാണ്' എന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശിച്ചു. വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെ തള്ളിപ്പറയണമായിരുന്നുവെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ അകലാൻ കാരണം അതായിരുന്നുവെന്നും സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
അതേസമയം സിപിഐഎം കണ്ണൂർ ജില്ലാകമ്മിറ്റിയിലും പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനം. ണറായിയുടെ പ്രായപരിധിയിലും ചോദ്യങ്ങൾ ഉയർന്നു. പിണറായിക്ക് എന്താ പ്രായ പരിധി ഇല്ലേ എന്നാണ് ചില അംഗങ്ങൾ ചോദിച്ചത്. പാർട്ടി ജയിച്ചാലും കെകെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടിയെന്നും, ജില്ലാ കമ്മറ്റിയിൽ വിമർശനം ഉന്നയിച്ചു.






