
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ മന്ത്രിസഭ രൂപീകരണ ചർച്ചകൾ അവസാന നിമിഷത്തിലെത്തിയപ്പോൾ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടെന്നാണ് ഏറ്റവും പുതിയ വിവരം. റോജി എം ജോണ്‍, ഒ ജെ ജനീഷ് എന്നിവര്‍ക്കാണ് അവസാന നിമിഷം നറുക്ക് വീണിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ഒ ജെ ജനീഷ്. മറ്റ് സമവാക്യങ്ങളൊന്നും നോക്കാതെ യുവമുഖങ്ങളെ പരിഗണിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടത്. മുമ്പ് മന്ത്രിസഭയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സജീവമായി ഉയര്‍ന്നുകേട്ട പേരുകളിലൊന്ന് ചാണ്ടി ഉമ്മന്റേതാണ്. എന്നാല്‍ ചാണ്ടി ഉമ്മന്‍ അവസാന നിമിഷം തഴപ്പെട്ടതായാണ് വിവരം
ഷാനിമോള്‍ ഉസ്മാന്, ടി സിദ്ദിഖ്, അന്‍വര്‍ സാദത്ത് എന്നിവര്‍ അവസാന മണിക്കൂറുകളില്‍ ഒരുമിച്ച് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും നറുക്ക് വീണത് ടി സിദ്ദിഖിനാണ്. മോൻസ് ജോസഫ് ജലവകുപ്പ് മന്ത്രിയും അപു ജോൺ ജോസഫ് ചീഫ് വിപ്പുമായേക്കും. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും.






