
ചെന്നൈ: പ്രമുഖ തമിഴ് നിര്‍മാതാവ് കെ രാജന് ( 85) ജീവനൊടുക്കി. ചെന്നെയിലെ അടയാര്‍ പാലത്തില്‍ നിന്ന് അടയാര്‍ നദിയിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
1983ല്‍ ബ്രഹ്മചാരിഗള്‍ എന്ന ചിത്രത്തിലൂടെയാണ് രാജന് സിനിമാ നിര്‍മാണ രംഗത്തേക്ക് വരുന്നത്. ഡബിള്‍സ്, അവള് പാവം, നിനയ്ക്കാത്ത നാളിലൈ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു. ' മൈക്കിള്‍ രാജ്', ' സൊന്തക്കാരന്‍', ' വീട്ടുടെ മാപ്പിളൈ', ' പാമ്പു സട്ടൈ', ' തുണിവ്', ' ബകാസുരന്' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
രാജന്റെ മരണത്തില്‍ ഞെട്ടലിലാണ് സിനിമാ ലോകം. ഖുശ്ബുവടക്കമുളളവര് സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.






