
സൂര്യ നായകനായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് ' കറുപ്പ്'. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട നടി സ്വാസികയും പ്രധാന വേഷത്തിലെത്തിയിരുന്നു. കറുപ്പിലെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ വന്ന പോസ്റ്റിന് സ്വാസിക നല്‍കിയ മറുപടിയാണിപ്പോള്‍ വൈറലാകുന്നത്.
45 കോടിയാണ് സൂര്യയുടെ പ്രതിഫലമെന്നും നായികയായ തൃഷയ്ക്ക് 5 കോടിയും, സംവിധായകന്‍ ആര്‍ജെ ബാലാജിക്ക് 4 കോടിയും സഹതാരങ്ങളായ ഇന്ദ്രന്‍സിന് 80 ലക്ഷവും സ്വാസികയ്ക്ക് 40 ലക്ഷം രൂപയും നല്‍കിയെന്നാണ് പോസ്റ്റില്‍ പറയുന്നത്. തനിക്ക് ഇങ്ങനെയൊരു പ്രതിഫലം ലഭിച്ചിട്ടില്ലെന്നാണ് സ്വാസിക പറയുന്നത്.
'' അയ്യോ എനിക്കൊന്നും ഈ പ്രതിഫലം കിട്ടിയിട്ടില്ലേ'' എന്നാണ് പോസ്റ്റിനു മറുപടിയായി നടി കുറിച്ചത്. രസകരമായ കമന്റുകളാണ് സ്വാസികയുടെ മറുപടിക്കു ലഭിക്കുന്നത്.
തൃഷയാണ് കറുപ്പില്‍ നായികയായെത്തുന്നത്. ഇന്ദ്രന്‍സിനും സ്വാസികയ്ക്കും പുറമെ അനഘ, ശിവദ, ഉണ്ണിമായ, അജു വര്‍ഗീസ് തുടങ്ങിയ മലയാളി താരങ്ങളും കറുപ്പില്‍ എത്തുന്നുണ്ട്.






