
സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ' കറുപ്പ്'. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോള്‍ കറുപ്പിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് 2025ല്‍ പുറത്തിറങ്ങിയ ' റെട്രോ' എന്ന ചിത്രത്തില്‍ സൂര്യ ആയിരുന്നു നായകനായി എത്തിയത്
'ആളുകള്‍ തിയേറ്ററില്‍ ആവേശത്തോടെ കൊണ്ടാടുന്ന ഒന്ന്' എന്നാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്. ഒരു മാസ് ആക്ഷന്‍ ഫണ്‍ ഫാമിലി ബ്ലോക്ക്ബസ്റ്റര്‍ സമ്മാനിച്ചതിന് കറുപ്പ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇനി അങ്ങോട്ട് സൂര്യയെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും കാര്‍ത്തിക് സൂചിപ്പിച്ചു.
Full on Theatrical Blast #Karuppu 💥💥👌👌@Suriya_offl sir's god mode is pure FIRE 🔥🔥🔥
And wholeteam for giving a A Mass Action Fun Family Blockbuster 👏👏👏👏
Now on .....… pic.twitter.com/bS37WW4zQh— karthik subbaraj (@karthiksubbaraj) May 15, 2026
തൃഷയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇന്ദ്രന്‍സ്, സ്വാസിക, നട്ടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.






