
വിഡി സതീശന്റെ നേതൃത്വത്തിലുളള പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രശംസിച്ച് നടി മാല പാര്‍വതി. ഭരപക്ഷത്തോടൊപ്പം പ്രതിപക്ഷത്തെ നേതാക്കള്‍ക്കും വേദിയില്‍ ഇരിപ്പിടം ഒരുക്കിയതിനെയാണ് മാല പാര്‍വതി പ്രശംസിച്ചത്. അത്യപുര്വ്വമായൊരു സംസ്കാരമാണ് ഇന്ന് രചിച്ചിരിക്കുന്നതെന്നാണ് മാല പാര്‍വതി പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലുടെയാണ് മാല പാര്‍വതിയുടെ പ്രതികരണം. ഞാന്‍ നയിക്കുന്നത് 'ടീം കേരളത്തെ ' യാണ് എന്ന് പറയാതെ പറഞ്ഞിരിക്കുന്നു വിഡി സതീശന് എന്നാണ് മാല പാര്‍വതി പറയുന്നത്.
ശ്രീ വി.ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ്, അത്യപൂർവമായ ഒരു പുതു സംസ്ക്കാരം രചിച്ചിരിക്കുന്നു!പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവ്വമായ കാഴ്ച.ഇനി കോൺഗ്രസ്സും, യു.ഡി.എഫും മാത്രം എന്ന സ്ഥിരം രീതിയിൽ നിന്നും മാറി,, ഞാൻ നയിക്കുന്നത് "ടീം കേരളത്തെ " യാണ് എന്ന് പറയാതെ പറഞ്ഞിരിക്കുന്നു ശ്രീ വി.ഡി.സതീശൻ!
ശ്രീ പിണറായി വിജയൻ, ശ്രീ ബനോയ് വിശ്വം, ശ്രീ രാജീവ് ചന്ദ്രശേഖർ, മുൻ സ്പീക്കർ തുടങ്ങിയവരെ വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല. അത്യപൂർവ്വമായ കാഴ്ചയായി!കേരളത്തിന് ഒരു പുതു സംസ്ക്കാരം, പുതു ശീലം നൽകി! ശ്രീ വി.ഡി സതീശൻ്റെ നേത്യത്വത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഈ മന്ത്രിസഭയെ തുറന്ന മനസ്സോടെ അഭിനന്ദിക്കുന്നു." ടീം കേരളം" ഇന്ത്യയ്ക്ക് മാതൃകയാവട്ടെ- മാല പാര്‍വതിയുടെ വാക്കുകള്‍.






