More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. India
  3. Print Edition
Loading...

ഭര്‍ത്തൃവീട്ടില്‍ യുവതി ജീവനൊടുക്കി , 11 ലക്ഷം സ്‌ത്രീധനം നല്‍കി, 51 ലക്ഷം ആവശ്യപ്പെട്ട്‌ പീഡനം

Authored by Web Desk | Last updated: 18 May 2026, 11:48 PM | 1 min read

Print

നോയിഡ: കാറും വന്‍തുകയും സ്‌ത്രീധനമായി നല്‍കി കോടികള്‍ ചെലവിട്ടു നടത്തിയ ആഡംബര വിവാഹത്തിന്റെ 17-ാം മാസം യുവതി കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കിയ നിലയില്‍. കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ടു ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും നിരന്തരപീഡനമാണു മരണത്തിലേക്കു നയിച്ചതെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍. സംഭവത്തില്‍ ഭര്‍ത്താവും ഭര്‍ത്തൃപിതാവും അറസ്‌റ്റില്‍.

ഗ്രേറ്റര്‍ നോയിഡയിലെ ജല്‍പുര മേഖലയില്‍ ഇന്നലെ രാത്രിയാണു ദാരുണസംഭവം. പ്രദേശത്തെ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി യുവതി ആത്മഹത്യചെയ്‌തെന്ന വിവരം അറിഞ്ഞാണ്‌ പോലീസ്‌ സംഭവസ്‌ഥലത്തെത്തുന്നത്‌. ഇരുപത്തഞ്ചുകാരിയായ ദീപിക നാഗറാണ്‌ ജീവനൊടുക്കിയത്‌. ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ക്കുശേഷം മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ഇതിനുപിന്നാലെയാണ്‌ ഭര്‍ത്താവ്‌ റിതിക്‌ തന്‍വര്‍, പിതാവ്‌ മനോജ്‌ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ദീപികയുടെ കുടുംബം ആരോപണമുന്നയിച്ചത്‌.

കൂടുതല്‍ തുക സ്‌ത്രീധനം ആവശ്യപ്പെട്ട്‌ ഭര്‍ത്താവും കുടുംബാംഗങ്ങളും മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ദീപികയുടെ പിതാവ്‌ സഞ്‌ജയ്‌ നാരംഗ്‌ പറഞ്ഞു. കോടികള്‍ ചെലവഴിച്ച്‌ 2024 ഡിസംബറിലായിരുന്നു വിവാഹം. 11 ലക്ഷം രൂപ പണമായും 50 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും സ്‌കോര്‍പ്പിയോ കാറും ഫര്‍ണിച്ചറും ഉള്‍പ്പെടെ സ്‌ത്രീധനമായി നല്‍കി. മൂന്നാം മാസം മുതല്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും കൂടുതല്‍ സ്‌ത്രീധനവും പുതിയ വാഹനവും ആവശ്യപ്പെട്ട്‌ ശാരീരിക-മാനസിക പീഡനം തുടങ്ങി.

ഇക്കാര്യങ്ങള്‍ മകള്‍ വീട്ടിലറിയിച്ചെങ്കിലും എല്ലാം ശരിയാകുമെന്നു സമാശ്വസിപ്പിച്ചു. പക്ഷേ, പീഡനത്തിന്‌ ഒരു കുറവുമുണ്ടായില്ല. സംഭവദിവസം ഭര്‍ത്താവും കുടുംബാംഗങ്ങളും ക്രൂരമായി മര്‍ദിച്ചെന്നും ഇനിയും സഹിക്കാനാകില്ലെന്നും മകള്‍ ഫോണില്‍ കരഞ്ഞുപറഞ്ഞു. തുടര്‍ന്ന്‌ താന്‍ ഏതാനും ബന്ധുക്കളുമൊത്ത്‌ റിതിക്കിന്റെ വീട്ടിലെത്തി പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചതായും സഞ്‌ജയ്‌ നാരംഗ്‌ പറഞ്ഞു.

രാത്രിയോടെ ദീപിക കെട്ടിടത്തില്‍നിന്നുവീണ്‌ ഗുരുതര നിലയിലാണെന്ന വിവരമാണ്‌ അറിഞ്ഞതെന്നു നാരംഗ്‌ കൂട്ടിച്ചേര്‍ത്തു. ജീവനൊടുക്കിയതല്ലെന്നും മകളുടേത്‌ കൊലപാതകമാണെന്നും മോര്‍ച്ചറിക്കു മുന്നിലിരുന്ന്‌ അദ്ദേഹം കണ്ണീര്‍വാര്‍ത്തു പറഞ്ഞു. 51 ലക്ഷം രൂപയും പുതിയ ഫോര്‍ച്യൂണര്‍ കാറും നല്‍കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ റിതിക്കും കുടുംബാംഗങ്ങളും ദീപികയെ പീഡിപ്പിച്ചിരുന്നതെന്നും നാരംഗ്‌ വെളിപ്പെടുത്തി.

ദീപികയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ ഭര്‍ത്താവിനെയും അയാളുടെ പിതാവിനെയും അറസ്‌റ്റ്‌ ചെയ്‌തതായി പോലീസ്‌ അറിയിച്ചു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

No Image

മധ്യപ്രദേശ്‌ ഹൈക്കോടതിയെ സമീപിച്ച്‌ കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഭര്‍ത്താവും

No Image

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി

No Image

ബ്രിക്‌സ്‌ ഉച്ചകോടി: പുടിന്‍ സെപ്‌റ്റംബറില്‍ വീണ്ടും ഇന്ത്യയിലേക്ക്‌

No Image

വേലുപ്പിള്ള പ്രഭാകരനെ അനുസ്‌മരിച്ച്‌ വിജയ്‌ വിവാദത്തില്‍

No Image

ജാമ്യത്തിലിറങ്ങിയ ബലാത്സംഗക്കേസ്‌ പ്രതിക്ക്‌ വീരോചിത സ്വീകരണം

കോച്ചിങ്‌ സെന്റര്‍ ഡയറക്‌ടര്‍ പിടിയില്‍

കോച്ചിങ്‌ സെന്റര്‍ ഡയറക്‌ടര്‍ പിടിയില്‍