More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. India
  3. Print Edition

വേലുപ്പിള്ള പ്രഭാകരനെ അനുസ്‌മരിച്ച്‌ വിജയ്‌ വിവാദത്തില്‍

Authored by Web Desk | Last updated: 19 May 2026, 11:40 PM | 1 min read

Print

ചെന്നൈ: നിരോധിതസംഘടനയായ എല്‍.ടി.ടി.ഇയുടെ സ്‌ഥാപകന്‍ വേലുപ്പിള്ള പ്രഭാകരന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി സി. ജോസഫ്‌ വിജയ്‌ ആദരാഞ്‌ജലിയര്‍പ്പിച്ചതു വന്‍വിവാദത്തില്‍. മുന്‍പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ പിതാവുമായ രാജീവ്‌ ഗാന്ധിയെ കൊലപ്പെടുത്തിയ സംഘടനയാണ്‌ എല്‍.ടി.ടി.ഇയെന്ന്‌ ഓര്‍മിപ്പിച്ച്‌, വിജയ്‌ സര്‍ക്കാരിന്റെ ഭാഗമായ കോണ്‍ഗ്രസിനെ ബി.ജെ.പി. വെട്ടിലാക്കി.

ശ്രീലങ്കയിലെ തമിഴ്‌ വംശഹത്യയെപ്പറ്റിയാണ്‌ വിജയ്‌ പരാമര്‍ശിച്ചതെന്നും പ്രഭാകരന്റെ മരണത്തെപ്പറ്റി മാത്രമല്ലെന്നും ഭരണകക്ഷിയായ ടി.വി.കെ. ന്യായീകരിച്ചു. 2009 മേയ്‌ 18-നാണ്‌ പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം വധിച്ചത്‌. പ്രഭാകരന്‍ കൊല്ലപ്പെട്ടതിന്റെ 17-ാം വാര്‍ഷികദിനത്തില്‍ വിജയ്‌ 'എക്‌സി'ല്‍ പോസ്‌റ്റ്‌ ചെയ്‌ത കുറിപ്പാണ്‌ വിവാദമായത്‌. പ്രഭാകരന്‍ വധിക്കപ്പെട്ട മുള്ളിവൈക്കല്‍ എന്ന സ്‌ഥലം പരാമര്‍ശിച്ചായിരുന്നു കുറിപ്പ്‌. ''മുള്ളിവൈക്കലിന്റെ സ്‌മരണകള്‍ നമ്മുടെ ഹൃദയങ്ങളിലുണ്ടാകണം. കടലിനപ്പുറം കഴിയുന്ന നമ്മുടെ തമിഴ്‌ സഹോദരങ്ങളുടെ അവകാശങ്ങള്‍ക്കായി നമ്മള്‍ ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളണം''- വിജയ്‌ ആഹ്വാനം ചെയ്‌തു.

വിജയ്‌യുടെ കുറിപ്പ്‌ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരേ ബി.ജെ.പി. രംഗത്തുവന്നു. പ്രഭാകരന്റെ സംഘടനയാണ്‌ രാജീവ്‌ ഗാന്ധിയെ വധിച്ചതെന്നും അധികാരത്തിന്റെ അപ്പക്കഷണം കിട്ടിയാല്‍ രാഹുല്‍ ഗാന്ധിക്ക്‌ അതൊന്നും പ്രശ്‌നമല്ലെന്നും ബി.ജെ.പി. മാധ്യമവിഭാഗം മേധാവി അമിത്‌ മാളവ്യ പരിഹസിച്ചു. ഡി.എം.കെയും എല്‍.ടി.ടി.ഇ. അനുഭാവികളാണ്‌. എന്നിട്ടും അവരുമായി കോണ്‍ഗ്രസ്‌ സഖ്യമുണ്ടാക്കി- മാളവ്യ ചൂണ്ടിക്കാട്ടി.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

No Image

മധ്യപ്രദേശ്‌ ഹൈക്കോടതിയെ സമീപിച്ച്‌ കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഭര്‍ത്താവും

No Image

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി

No Image

ബ്രിക്‌സ്‌ ഉച്ചകോടി: പുടിന്‍ സെപ്‌റ്റംബറില്‍ വീണ്ടും ഇന്ത്യയിലേക്ക്‌

No Image

ജാമ്യത്തിലിറങ്ങിയ ബലാത്സംഗക്കേസ്‌ പ്രതിക്ക്‌ വീരോചിത സ്വീകരണം

കോച്ചിങ്‌ സെന്റര്‍ ഡയറക്‌ടര്‍ പിടിയില്‍

കോച്ചിങ്‌ സെന്റര്‍ ഡയറക്‌ടര്‍ പിടിയില്‍

ഭര്‍ത്തൃവീട്ടില്‍ യുവതി ജീവനൊടുക്കി , 11 ലക്ഷം സ്‌ത്രീധനം നല്‍കി, 51 ലക്ഷം ആവശ്യപ്പെട്ട്‌ പീഡനം

ഭര്‍ത്തൃവീട്ടില്‍ യുവതി ജീവനൊടുക്കി , 11 ലക്ഷം സ്‌ത്രീധനം നല്‍കി, 51 ലക്ഷം ആവശ്യപ്പെട്ട്‌ പീഡനം

Loading...