ലണ്ടന്‍: യു.കെയില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വംശജനായ മേയറായി ചരിത്രം കുറിച്ച് തുഷാര്‍ കുമാര്‍. 23 വയസുകാരനായ തുഷാര്‍ കുമാര്‍ എല്‍സ്‌ട്രി, ബോറെഹാംവുഡ് മേയറായാണു തെരഞ്ഞെടുക്കപ്പെട്ടത്. ലണ്ടനിലെ കിങ്‌സ് കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് മുന്‍ വിദ്യാര്‍ഥിയായ തുഷാര്‍ കുമാര്‍, കഴിഞ്ഞ ആഴ്‌ച നടന്ന ഔദ്യോഗിക ചടങ്ങിലാണ് മേയറായി സ്‌ഥാനമേറ്റെടുത്തത്. ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായ ഇദ്ദേഹം 2023-ലാണ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍പ് ഡെപ്യൂട്ടി മേയറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
'എല്‍സ്‌ട്രിയുടെയും ബോറെഹാംവുഡിന്റെയും മേയറായി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞത് അവിശ്വസനീയമായ ബഹുമതിയാണ്. 23-ാം വയസില്‍ യു.കെയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വംശജനായ മേയറാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്' മേയര്‍ സ്‌ഥാനാരോഹണച്ചടങ്ങിന് ശേഷം തുഷാര്‍ കുമാര്‍ പ്രതികരിച്ചു.
അടുത്ത ഒരു വര്‍ഷക്കാലം പൊതുസമൂഹത്തിനിടയില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും പ്രാദേശിക ചാരിറ്റി പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുമെന്നും തുഷാര്‍ കുമാര്‍ വ്യക്‌തമാക്കി.



