
നേമം: ചക്കയിടുന്നതിനിടെ മതിലിൽനിന്ന് കാൽവഴുതി വീണ് വയോധികൻ മരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് പൊറ്റവിള പുത്തൻവീട്ടിൽ രാമൻകുട്ടി (60) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന പ്ലാവിൽ നിന്നും ചക്കയിടുന്നതിനായി മതിലിൽ കയറിയ രാമൻകുട്ടി അബദ്ധത്തിൽ കാൽവഴുതി താഴെയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






